ADVERTISEMENT

ഹൂസ്റ്റണ്‍∙ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ കടുത്ത വിമർശനവുമായി  പ്രസിഡന്‍റ്  ജോ ബൈഡന്‍റെ ഭാര്യ ജിൽ ബൈഡൻ. ‘‘ഡോണൾഡ് ട്രംപ് സ്ത്രീകളുടെ അസ്തിത്വത്തെ വിലകുറച്ച് കാണുന്നു. സ്ത്രീകളുടെ ശരീരത്തെ പരിഹസിക്കുന്നു, നമ്മുടെ നേട്ടങ്ങളെ അനാദരിക്കുന്നു. ട്രംപ് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും അപകടകാരിയാണ്. അദ്ദേഹത്തെ വിജയിപ്പിക്കാന്‍ നമ്മൾക്ക് കഴിയില്ല. അതേസമയം, ജോ സ്ത്രീകളെ ആദരിക്കുകയും അവരെ പ്രധാനപ്പെട്ടവരായി പ്രതിഷ്ഠിച്ചുവെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’’– ഫോക്സ് ടക്സണ്‍ തിയേറ്ററില്‍ ജിൽ ബൈഡൻ പറഞ്ഞു. 

'വിമന്‍ ഫോര്‍ ബൈഡന്‍' എന്ന പരിപാടിക്ക്  തുടക്കമിടാൻ ഞങ്ങള്‍ തിരഞ്ഞെടുത്തത് അരിസോന ആണെന്നത് യാദൃശ്ചികമല്ല. കാരണം, നാല് വര്‍ഷം മുമ്പ്, അരിസോനയാണ് ഞങ്ങളെ വൈറ്റ് ഹൗസില്‍ എത്തിച്ചതെന്ന് ജോ ബൈഡന്‍ ജനക്കൂട്ടത്തോട് പറഞ്ഞു. നാഴികക്കല്ലായ അബോര്‍ഷന്‍ കേസായ റോ വി വേഡ് (2022) ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ സ്ത്രീകളെ  പ്രോത്സാഹിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജില്‍ ബൈഡന്‍റെ 'വിമന്‍ ഫോര്‍ ബൈഡന്‍-ഹാരിസ്' പ്രചാരണം പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിലുടനീളം സഞ്ചരിക്കും. മൂന്ന് ദിവസത്തെ പ്രചാരണത്തില്‍ നാല് സ്റ്റോപ്പുകളാണുള്ളത്. 

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരെ സംഘടിപ്പിക്കുന്നതിനും അണിനിരത്തുന്നതിനുമുള്ള മികച്ച പ്രവര്‍ത്തനങ്ങളുമായി ജില്‍ ബൈഡന്‍ മുന്നേറുകയാണ്.  സിഎന്‍എന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, അവളുടെ ലക്ഷ്യം വ്യക്തമാണ്,  ട്രംപ് ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് വ്യക്തമായ സന്ദേശം നല്‍കുക. അതുവഴി ഭര്‍ത്താവിന് വീണ്ടും വഴിയൊരുക്കുക. അരിസോന, നെവാഡ, വിസ്‌കോൻസെൻ എന്നിവിടങ്ങളിലാണ് ജില്ലിന്‍റെ ആദ്യഘട്ട പ്രചാരണം. പ്രധാന ജനസംഖ്യാ ഗ്രൂപ്പുകളായ ലാറ്റിന, കറുത്ത വര്‍ഗക്കാര്‍ എന്നിവര്‍ക്കിടയിലാണ് ജില്ലിന്‍റെ പ്രചാരണം. ഈ വിഭാഗം വോട്ടര്‍മാര്‍ക്കിടയില്‍ ബൈഡന് ശക്തമായ പിന്തുണയാണുള്ളത്. 

English Summary:

Jill Biden severely criticized Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com