ചരിത്രത്തിലാദ്യമായി ഡാലസ് ഫസ്റ്റ് യുണൈറ്റഡ് മെതോഡിസ്റ്റ് ചര്‍ച്ചില്‍ സ്വവർഗ വിവാഹം ആശീര്‍വദിച്ചു
Mail This Article
×
ഡാലസ് ∙ ഡാലസ് ഫസ്റ്റ് യുണൈറ്റഡ് മെതോഡിസ്റ്റ് പള്ളിയില്‍ സ്വവർഗ ദമ്പതികളായ ജസ്റ്റിനും ജര്‍മിയും വിവാഹിതരായി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള യുണൈറ്റഡ് മെതോഡിസ്റ്റ് പള്ളിയിലെ ആദ്യ സ്വവർഗ വിവാഹമാണിത്. ജസ്റ്റിന്‍ സോഷ്യല്‍ വര്‍ക്കറായും ജര്‍മി അറ്റോര്‍ണി ആയും ഡാലസില്‍ ജോലി ചെയ്യുകയാണ്.
പ്രണയത്തിലായിരുന്ന ഇരുവരും 2022ല്‍ പാരിസില്‍വച്ചാണ് മോതിരം കൈമാറിയത്. ഇരുവരുടെയും വിവാഹത്തിന് കലാ സാംസ്ക്കാരിക രംഗത്തു നിന്നുള്ള നിരവധി പേരുടെ വിഡിയോ ആശംസകളും പിന്തുണയുമുണ്ടായിരുന്നു.
English Summary:
Wedding Ceremony for Same-Sex Couple at First United Methodist Church in Dallas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.