ADVERTISEMENT

ന്യൂജഴ്‌സി∙ ഫൊട്ടോഗ്രാഫറും വിഡിയോഗ്രാഫറുമായ ഷിജോ പൗലോസിന്‍റെ ട്വിലൈറ് മീഡിയായും  ടോം ജോസഫിന്‍റെ ഇവന്‍റ് മാനേജ്‌മന്റ് ഗ്രൂപ്പായ  മസാറ്റോ ഇവന്‍റ്സും ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയും (IPCNA) സംയുക്തമായി സംഘടിപ്പിച്ച മലയാളീ സംഗമത്തിൽ ബേബി മണക്കുന്നേലിന്‍റെ നേതൃത്വത്തിലുള്ള ഫോമാ ‘ടീം യുണൈറ്റഡ്’  എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഫോമായുടെയും ഫൊക്കാനയുടെയും മറ്റു പല സ്ഥാനാർഥികളും പരിചയപ്പെടലിന്‍റെയും സൗഹൃദം പതുക്കലിന്റേയും വോട്ടഭ്യർഥനയുടെയും ഒറ്റപ്പെട്ട സമീപനം സ്വീകരിച്ചപ്പോൾ  ‘ടീം യുണൈറ്റഡ്’  ഒരുമിച്ച് ഓരോരുത്തയെയും സമീപിച്ചത് വ്യത്യസ്തമായി.‌‌

foma3

ഫോമായുടെ 2024-2026 കാലാവധിയിലേക്കുള്ള ഭാരവാഹിക തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രസിഡന്‍റ്  സ്ഥാനാർഥി ബേബി മണക്കുന്നേൽ ടെക്സസിൽ (ഹൂസ്റ്റൺ) നിന്നും,  ജനറൽ സെക്രട്ടറി സ്ഥാനാർഥി ബൈജു വർഗ്ഗീസ്  ന്യൂജഴ്‌സിയിൽ നിന്നും, ട്രഷറർ സ്ഥാനാർഥി സിജിൽ ജോർജ് പാലക്കലോടി കലിഫോർണിയയിൽ നിന്നും, വൈസ് പ്രസിഡന്‍റ്  സ്ഥാനാർഥി ഷാലൂ  പുന്നൂസ്  പെൻസിൽവേനിയയിൽ (ഫിലാഡൽഫിയ) നിന്നും, ജോയിന്‍റ് സെക്രട്ടറി സ്ഥാനാർഥി പോൾ പി. ജോസ്  ന്യൂയോർക്കിൽ (ലോങ്ങ് ഐലൻഡ്) നിന്നും ജോയിന്റ് ട്രഷറർ സ്ഥാനാർഥി അനുപമ  കൃഷ്ണൻ ഒഹായോയിൽ നിന്നും എത്തിയപ്പോൾ ഫോമാ നേതൃത്വത്തിലെ വിവിധ സംസ്ഥാനങ്ങളുടെ പ്രധിനിത്യവും ഒത്തൊരുമയും എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചു.

foma2
foma4
foma1

തങ്ങളുടെ ടീമിനെ അടുത്ത കാലാവധിയിലേക്ക് വിജയിപ്പിച്ചാൽ ഫോമായുടെ പ്രവർത്തന മികവ് ഇരട്ടിയായി വർധിപ്പിക്കാമെന്നും ഫോമായുടെ പ്രശസ്തി നിലവിലുള്ളതിനേക്കാൾ മെച്ചപ്പെടുത്താമെന്നും മാത്രമാണ്  "ടീം യുണൈറ്റഡ്" വാക്കു നൽകുന്നത്. തങ്ങളുടെ സ്ഥാനാർഥികളെ ഫോമയുടെ നന്മക്കായി ഒറ്റക്കെട്ടായി വിജയിപ്പിക്കണമെന്ന് ബേബി മണക്കുന്നേൽ അഭ്യർഥിച്ചു

English Summary:

Fomma group, 'Team United,' attended the meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com