പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി നോമിനേഷൻ ഉറപ്പിച്ച് ബൈഡൻ
Mail This Article
നോർത്തേൺ മരിയാന ഐലൻഡ്‌സ് ∙ യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുവാൻ പ്രൈമറികളിൽ നിന്ന് 1968 ഡെലിഗേറ്റുകളുടെ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. ചൊവ്വാഴ്ചത്തെ പ്രൈമറിക്കു മുൻപ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനു 1867 ഡെലിഗേറ്റുകളുടെ പിന്തുണ ഉണ്ടായിരുന്നു. നോമിനേഷന് ആവശ്യമായ 1968 പ്രതിനിധികളുടെ പിന്തുണ ബൈഡൻ ഉറപ്പാക്കുമെന്നാണ് സൂചന.
മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ജോർജിയയിലെ പ്രൈമറി വിജയിച്ചതോടെ ബൈഡൻ-ട്രംപ് റീമാച്ചിനുള്ള സാധ്യതകൾ തെളിഞ്ഞിരിക്കുകയാണ്. പ്രൈമറികളിൽ വോട്ട് ചെയ്തവരുടെ ശതമാനം വളരെ കുറവാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. മെയിലിൽ വോട്ട് ചെയ്യുവാനുള്ള ഫോമുകൾ പലർക്കും ലഭിച്ചില്ല എന്ന് പരാതി ഉണ്ട്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് സ്ഥാനാർഥികൾ ഏതാണ്ട് ഉറപ്പായതിനാൽ അന്യോന്യം ആരോപണ പ്രത്യാരോപണങ്ങൾ വീറോടെ തുടരുന്നു. ജോർജിയിൽ ആണ് ഇത് വരെ കുറഞ്ഞ വോട്ടർ ടേൺ ഔട്ട്. റിപ്പബ്ലിക്കൻ പാർട്ടിയുടെ 11 ഉം ഡെമോക്രാറ്റിക് പാർട്ടിയുടെ 3 ഉം സ്ഥാനാർഥികളാണ് ബാല ട്ടിൽ ഉണ്ടായിരുന്നത്.വോട്ടിങ് ലൊക്കേഷൻ (പോളിങ് സ്റ്റേഷൻ) മാറ്റിയിരുന്ന കാര്യം അറിയാതെ പല വോട്ടേർസിനും ഒരു സ്ഥലത്ത് നിന്ന് മറ്റൊന്നിലേക്കു യാത്ര ചെയ്യേണ്ടി വന്നതായി പരാതികൾ ഉയർന്നു. ഒരു കൗണ്ടിയിൽ പോളിങ് അധികാരികൾ അവരുടെ ഐഡി കാർഡുകൾ കൊണ്ട് വരാതിരുന്നത് ചില്ലറ പ്രശ്നങ്ങൾക്ക് കാരണമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാഷിങ്ടൺ സംസ്ഥാനത്തിൽ നാല് വർഷം മുൻപ് നടന്ന പ്രസിഡന്‍റ് തിരഞ്ഞടുപ്പിൽ അൻപത് ശതമാനം പോളിങ് മാത്രമേ ഉണ്ടായിരുന്നുള്ളു.
റിപ്പബ്ലിക്കൻ മത്സര രംഗത്ത് നിന്ന് പിന്മാറിയ നിക്കി ഹേലി, വിവേക് രാമസ്വാമി, ക്രിസ് ക്രിസ്റ്റീ, റോൺ ഡി സാന്‍റിസ് എന്നിവരെ റിപ്പബ്ലിക്കൻ ചോയ്സിസ് എന്ന ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ട്രംപിന് നോമിനേഷൻ ലഭിക്കുവാൻ വാഷിങ്‌ടൻ സംസ്ഥാനത്തെ 43 ഡെലിഗേറ്റുകൾ കൂടി ആവശ്യമായി വരും. ജോർജിയേയും ഹവായും മിസിസിപ്പിയും ജയിച്ചു കഴിഞ്ഞു പിന്നീട് ഫല പ്രഖാപനം ഉണ്ടാകുന്ന വാഷിങ്‌ടൻ സംസ്ഥാനം ട്രംപിന് നിർണായകം ആയിരിക്കും. എന്നാൽ വാഷിങ്‌ടൻ സംസ്ഥാനവും ട്രാംപിനു തന്നെ ഡെലിഗേറ്ററുകളെ നൽകും എന്നാണു കരുതുന്നത്.