അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി റോബർട്ട് കെന്നഡി ജൂനിയറും
Mail This Article
ന്യൂയോർക്ക്∙ പ്രസിഡന്‍റ് ജോ ബൈഡനും മുൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വരാനിരിക്കുന്ന യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടും. എന്നാൽ ഇരുവർക്കും പുറമെ ഏതാനും സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. വാക്സീനെതിരെ നിലപാട് സ്വീകരിക്കുന്ന റോബർട്ട് കെന്നഡി ജൂനിയർ (70) പ്രമുഖ സ്വതന്ത്ര സ്ഥാനാർഥിയാണ്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിത്വത്തിനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് റോബർട്ട് കെന്നഡി ജൂനിയർ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്.
ആരാണ് റോബർട്ട് കെന്നഡി ജൂനിയർ ?
35-ാമത് യുഎസ് പ്രസിഡന്‍റ് യുഎസ് പ്രസിഡന്‍റ് ജോൺ എഫ് കെന്നഡിയുടെ മരുമകനും സെനറ്റർ റോബർട്ട് എഫ് കെന്നഡിയുടെ മകനുമാണ് റോബർട്ട് കെന്നഡി ജൂനിയർ. അറ്റോർണി ജനറലായും ന്യൂയോർക്കിൽ നിന്നുള്ള യുഎസ് സെനറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തിൽ നിന്ന് വരുന്ന കെന്നഡി രാഷ്ട്രീയത്തിൽ കളംപിടിക്കുന്നത് ഡെമോക്രാറ്റായിട്ടാണ്. 2010 ൽ പാർട്ടി പരമ്പരാഗത മൂല്യങ്ങളിൽ നിന്ന് അകന്നുപോകുന്നതിനെ തുടർന്നാണ് പാർട്ടിയിൽ നിന്ന് കുടൂതൽ അകന്നതായി റോബർട്ട് കെന്നഡി ജൂനിയറിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വെളിപ്പെടുത്തുന്നു.
2023 ഒക്‌ടോബർ 9ന് അദ്ദേഹം യുഎസ് തിരഞ്ഞെടുപ്പിനുള്ള റോബർട്ട് കെന്നഡി ജൂനിയർ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. ലാഭേച്ഛയില്ലാത്ത പരിസ്ഥിതി സംഘടനയായ റിവർകീപ്പറിന്‍റെ അഭിഭാഷകനായായി 1985-ൽ പ്രവർത്തിക്കുന്ന കാലത്താണ് കെന്നഡി പൊതുജീവിതം ആരംഭിക്കുന്നത്. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള പരിസ്ഥിതി പ്രവർത്തകരിൽ ഒരാളായ റോബർട്ട് കെന്നഡി ജൂനിയറിന് . ടൈം മാഗസിന്‍റെ 'ഹീറോ ഓഫ് ദി പ്ലാനറ്റ്', സാർട്ടിസ്‌കി പീസ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി മേഖലയിൽ അഭിഭാഷകനായി പതിറ്റാണ്ടുകളായി പ്രവർത്തിച്ച കെന്നഡി, വാക്സീനുകളെക്കുറിച്ചുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾ ഉന്നിയിച്ചിട്ടുണ്ട് വാക്സീൻ നിരോധനം 2005 മുതൽ ആവശ്യപ്പെടുന്നുണ്ട്. ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിന്‍റെ മുൻ ഭാര്യയായ നിക്കോൾ ഷാനഹാനെ തന്‍റെ വൈസ് പ്രസിഡന്‍റ‌് സ്ഥാനാർഥിയായി കെന്നഡി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.