എംടി സെമിനാരി പൂർവവിദ്യാർഥി സംഗമം ഏപ്രിൽ 20 ന് ശനിയാഴ്ച
Mail This Article
×
ഹൂസ്റ്റൺ ∙ കോട്ടയം എംടി സെമിനാരി ഹൈസ്കൂളിൽ നിന്നും 1974-ൽ എസ്എസ്എൽസിക്കു പഠിച്ചവർ 2024-ൽ 50 വർഷം തികയ്ക്കുകയാണ്. ഇതിന്റെ ഭാഗമായി കൂടിചേരൽ ഒരുക്കുന്നു. ഈ കൂടിച്ചേരൽ ആവേശഭരിതമായിരിക്കും എന്നതിനു സംശയമില്ല. 2024 ഏപ്രിൽ 20 ശനിയാഴ്ച സ്കൂൾ സന്ദർശിക്കുവാനും പഴയ ഓർമകൾ പുതുക്കുവാനുമുള്ള ഒരു അവസരമാണ്. അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. പഴയ സ്കൂളിലേക്ക് നമ്മളെ ഒരിക്കൽ കൂടി സ്വാഗതം ചെയ്യുവാൻ ഹെഡ്മിസ്ട്രസും ഉണ്ടാവും. 1974 എസ്എസ്എൽസി ബാച്ചിലെ ഓരോ അംഗങ്ങളും ഈ സന്ദേശം വ്യക്തിപരമായ ക്ഷണമായി പരിഗണിക്കും എന്നു വിശ്വസിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: എബ്രഹാം ജോസഫ് (അബുജി: 10-ബി, 1974) 1.847.302.1350 എന്ന നമ്പറിലോ abuji_2001@yahoo.com എന്ന ഈ മെയിലിലോ ബന്ധപ്പെടാം.
English Summary:
MT Seminary Alumni Reunion on April 20th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.