സുനിൽ ഹർജാനിയെ ഇല്ലിനോയ് ഫെഡറൽ ജില്ലാ കോടതി ജഡ്ജിയായി നിയമിച്ചു
Mail This Article
ഷിക്കാഗോ(ഇല്ലിനോയ്) ∙ ഫെഡറൽ മജിസ്‌ട്രേറ്റ് ജഡ്ജി സുനിൽ ഹർജാനിയെ ഷിക്കാഗോ ആസ്ഥാനമായുള്ള നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് ഇല്ലിനോയിലെ ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി നിയമിച്ചു. യുഎസ് സെനറ്റ് നടന്ന വോട്ടെടുപ്പിൽ വിജയിച്ചതോടെ ഇല്ലിനോയ് നോർത്തേൺ ഡിസ്ട്രിക്റ്റിൽ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കക്കാരനായി ഹർജാനി മാറും.
2019 മുതൽ ഇല്ലിനോയ് നോർത്തേൺ ഡിസ്ട്രിക്റ്റിന്‍റെ യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജിയാണ് ഹർജാനി. ഇല്ലിനോയ് നോർത്തേൺ ഡിസ്ട്രിക്റ്റിനുള്ള യുഎസ് അറ്റോർണി ഓഫിസിലെ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് ഫ്രാഡ് വിഭാഗത്തിന്‍റെ അസിസ്റ്റന്‍റ് യുഎസ് അറ്റോർണിയായും ഡപ്യൂട്ടി ചീഫ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോടതിയിൽ ജഡ്ജി സുസെയ്ൻ ബി. കോൺലോണിന്‍റെ നിയമ ഗുമസ്തനായി പ്രവർത്തിച്ചിട്ടുള്ള ഹർജാനി നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റി പ്രിറ്റ്‌സ്‌കർ സ്‌കൂൾ ഓഫ് ലോയിൽ നിന്ന് ജെഡിയും 1997-ൽ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎയും നേടിയിട്ടുണ്ട്.