ഫോമ കൺവൻഷൻ റജിസ്ട്രേഷൻ ഏർളി ബേർഡ് 31 വരെ
Mail This Article
×
ന്യൂയോർക്ക് ∙ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) എട്ടാമത് കൺവൻഷന്റെ ഭാഗമായുള്ള റജിസ്ട്രേഷൻ പ്രോഗ്രാമായ ഏർളി ബേർഡ് മാർച്ച് 31 ന് അവസാനിക്കും. എത്രയും പെട്ടെന്ന് റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ഫോമ ഭാരവാഹികൾ അറിയിച്ചു. ഈ തീയതിക്ക് ശേഷം ഫീ നിരക്കുകൾ വർദ്ധിക്കും.
ഓഗസ്റ്റ് 8 മുതൽ 11 വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്രശസ്തമായ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് 'ഓൾ ഇൻക്ലൂസീവ്' ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിലാണ് ഇന്റർനാഷനൽ കൺവൻഷൻ നടത്തുന്നത്. ആഗോള മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും വിപുലമായ കൺവൻഷൻ നടത്തുന്നത്. കൂട്ടായ്മയുടെ കരുത്തിൽ കൺവൻഷൻ വിജയകരമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ.
English Summary:
FOMAA Convention: Early Bird Registration Until March 31st
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.