ADVERTISEMENT

നാഷ്‌വിൽ ∙ കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) 2024-25 വർഷത്തെ യൂത്ത് ഫോറം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെക്കന്റ് ഹാർവെസ്റ്റ് ഫൂഡ് ബാങ്കിന്റെ (Second Harvest Food Bank) വളണ്ടിയർ സേവന പ്രോജക്റ്റിൽ പങ്കെടുത്തുകൊണ്ട് സമാരംഭിച്ചു. യൂത്ത് ഫോറത്തിന്റെ പ്രാഥമിക ലക്ഷ്യം കാനിന്റെ ഭാഗമായ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമെല്ലാം സാമുഹ്യസേവനങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഉള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കുകയും അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളതാണ്‌. 

സെകന്റ് ഹാർവെസ്റ്റ് ഫൂഡ് ബാങ്ക് വിദ്യാഭാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “Hunger 101” എന്ന പദ്ധതിയിൽ കാൻ യൂത്ത് വളണ്ടിയർമാർ ഭാഗവാക്കായി. Hunger 101 - ന്റെ ലക്ഷ്യം പുതുതലമുറയെ പരിമിതായ ബഡ്ജറ്റിനുള്ളിൽ നിന്നുകൊണ്ട് എങ്ങിനെ പട്ടിണി കിടക്കാതിരിക്കാൻ കഴിയും എന്ന ആശയം  പഠിപ്പിക്കുകയാണ്‌. അതിന്റെ ഭാഗമായി വിവിധ റോൾ പ്ലേയ്ക്കുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. വളണ്ടിയർമാർക്ക് വിവിധ ടാസ്കുകൾ നല്കുകയും, കുടുംബത്തിനുവേണ്ടി താങ്ങാനാവുന്ന വിലയുള്ള ഭക്ഷണസാധനങ്ങൾ  വാങ്ങിക്കുന്നതെങ്ങിനെയന്ന വെല്ലുവിളി നൽകുകയും ചെയ്തു. ഈ പ്രവർത്തനം പുതുതലമുറ വളണ്ടിയർമാർക്ക് നല്ലൊരു അനുഭവമാണ് സമ്മാനിച്ചത്.

അതിനുശേഷം വളണ്ടിയർമാർ ഒരു മണിക്കൂറിലേറേ നീണ്ട, കേടുവരാത്ത ഭക്ഷണസാധനങ്ങൾ വേർതിരിച്ച് പാക്ക് ചെയ്ത് എങ്ങിനെ വെയർഹൗസിൽ നിന്നും സ്റ്റോറികളിലേക്കും ഫൂഡ് ഡ്രൈവ് സെന്ററുകളിലേക്കും എത്തിക്കാമെന്ന പരിശീലനത്തിൽ ഏർപ്പെട്ടു. ഒരു ടീമെന്ന നിലയിൽ ഒരുമണിക്കുറിനുള്ളിൽ 350-ലേറെ ഫൂഡ് പാക്കറ്റ് തയ്യാറാക്കി. ഈ പാക്കറ്റുകൾ ദരിദ്രരായ കുട്ടികൾക്ക്  ഉപകാരപ്പെടും. ഈ പ്രവർത്തനങ്ങളിലുടെയെല്ലാം കാൻ യൂത്ത് വളണ്ടിയർമാർ സാമൂഹ്യസേവനത്തിന്റെ പ്രാധാന്യവും, അതിന്റെ സ്വാധീനവും, അവരുടെ പ്രവർത്തനങ്ങൾ ജനങ്ങളെ എങ്ങിനെ സഹായിക്കുമെന്നുള്ളതും മനസിലാക്കാൻ ഒട്ടേറെ സഹായിച്ചു.

kerala-association-of-nashville-youth-forum

കാൻ യൂത്ത് ഫോറം സംഘടിപ്പിച്ച ഈ പരിപാടിക്ക് കാൻ യൂത്ത് ഫോറം ചെയർ  ഷാഹിന കോഴിശ്ശേരി നേതൃത്വം നല്കി. ലിനു രാജ്, സമീർ മേനോൻ എന്നിവരും സഹായിച്ചു. കല്യാണീ പത്യാരി, ശിവദ ലിനു, ജോൺ രാജ്, ദർശ് മേനോൻ, അഭിരാമി അനിൽകുമാർ, ആൻഡ്രൂ സാം, ശ്രീഹരി നായർ, ഡാനിയേൽ ജോസഫ്, ഡേവിഡ് ജോസഫ്, ഇഷാൽ അഹമ്മദ് മച്ചിങ്ങൽ എന്നീ കുട്ടികളാണ് ഈ സന്നദ്ധ പ്രവർത്തനത്തിൽ പങ്കെടുത്തത്.

കാൻ പ്രസിഡന്റ് ഷിബു പിള്ള, വൈസ് പ്രസിഡന്റ് ശങ്കർ മന എന്നിവർ പങ്കെടുത്ത യുവ വളണ്ടിയർമാരെ അഭിനന്ദിച്ചുകൊണ്ടും അവരുടെ സാമുഹ്യസേവനപ്രവർത്തങ്ങളെ ശ്ലാഘിച്ചുകൊണ്ടും, അവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന ഫലങ്ങളെ വിശദീകരിച്ചുകൊണ്ടൂം കുട്ടികളെ അഭിസംബോധന ചെയ്തു. പ്രോഗ്രാമിനെകുറിച്ചുള്ള അഭിപ്രായങ്ങൾ കുട്ടികൾ പങ്കുവെച്ചു.

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ യൂത്ത് ഫോറം വരും ദിവസങ്ങളിൽ കുട്ടികൾക്കായി  നൈപുണ്യവികസനത്തിനും, സാമുഹ്യസേവനത്തിനും വേണ്ടിയുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കാനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. “കാൻ ക്വസ്റ്റ്” മത്സരം, “കോളേജ് പ്രിപ്പറേഷൻ പാനൽ ഡിസ്കഷൻ” എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ഉതകുന്ന പരിപാടികൾ എന്ന നിലയിൽ മാത്രമല്ല അവരുടെ വ്യക്തിപരമായ ഉന്നമനവും കൂടിയാണ് ഈ പരിപാടികളിൽ കൂടി കാൻ ലക്ഷ്യമിടുന്നത്.

English Summary:

Kerala Association of Nashville Youth Forum Launched with Volunteer Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com