ADVERTISEMENT

ഷിക്കാഗോ ∙ ഫോമ സെന്‍ററൽ റീജന്‍റെ കുടുംബ സംഗമം റീജനൽ വൈസ് ചെയർമാൻ ടോമി എടത്തിലിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷിക്കാഗോ സിറോ മലബാർ രൂപതാ അധ്യക്ഷൻ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫോമ നാഷനൽ ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്‍റ് സണ്ണി വള്ളിക്കളം, ഫാ. സിജു മുടക്കോടി, റീജിയനൽ വുമൺസ് ചെയർ ആഷ തോമസ്, നാഷനൽ വുമൺസ് ചെയർ സുജ ഔസോ, കൺവെൻഷൻ ചെയർമാൻ മാലിയിൽ, വൈസ് ചെയർമാൻ ജോൺ പാട്ടപതി, ജഡ്ജി ഐറിസ് മാർട്ടീണസ് എന്നിവർ ആശംസകൾ നേർന്നു. പീറ്റർ കുളങ്ങര, ബിജു എടാട്ട്, ജെസ്സി റിൻസി, റോയി നെടുംചിറ, ആന്‍റോ കവലയ്ക്കൽ, ജോസ് മണക്കാട് എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. ഡോ. സാൾസി പോൾ സ്വാഗതവും സിബു കുളങ്ങര പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദിയും രേഖപ്പെടുത്തി. ജോഷി വള്ളിക്കളം പരിപാടികളുടെ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.
(വാർത്ത ∙ ജോഷി വള്ളിക്കളം)

English Summary:

Fomaa Central Region (Chicago) Family Reunion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com