ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൻ ആര്.വി.പി സ്ഥാനത്തേക്ക് ജോര്‍ജ് ഗീവര്‍ഗീസ് മത്സരിക്കുന്നു
Mail This Article
കനക്‌ടികട്ട്∙ ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൻ ആർ.വി.പി സ്ഥാനത്തേക്ക് സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ജോർജ് ഗീവർഗീസ് (രാജു) മത്സരിക്കുന്നു. കേരള അസോസിയേഷൻ ഓഫ് കനക്‌ടികട്ടിന്‍റെയും മിഡ് ഹഡ്സൺ കേരള അസോസിയേഷന്‍റെയും ആദ്യകാല അംഗങ്ങളിൽ ഒരാളാണ്. ഫോമയുടെ തുടക്കം മുതൽ സംഘടനയിൽ സജീവമാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷനുമായും ബന്ധപ്പെട്ട പ്രവർത്തിച്ചിട്ടുണ്ട്. സെന്‍റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഓഫ് വെസ്റ്റ് ചെസ്റ്ററിന്‍റെ 2021-23 ലെ ട്രസ്റ്റി ആയും പ്രവർത്തിച്ചു. സംഘടനാരംഗത്തും ജീവകാരുണ്യ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. ടീം ഫോമായിലെ സ്ഥാനാർഥികളായ തോമസ് ടി ഉമ്മൻ (പ്രസിഡന്‍റ്) സാമുവൽ മത്തായി (ജനറൽ സെക്രട്ടറി), ബിനൂബ് ശ്രീധരൻ (ട്രഷറർ), സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡന്‍റ്), ഡോ. പ്രിൻസ് നെച്ചിക്കാട് (ജോയിന്‍റ് സെക്രട്ടറി), അമ്പിളി സജിമോൻ (ജോയിന്‍റ് ട്രഷറർ) എന്നിവർ സ്വാഗതം ചെയ്തു.