ട്രംപിന്റെയും റോബർട്ട് കെന്നഡി ജൂനിയറിന്റെയും വിപി സാധ്യതകൾ
Mail This Article
വാഷിങ്ടൻ ∙ റിപ്പബ്ലിക്കൻ പാർട്ടിയുടെ 2024 ലെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ സാധ്യതയുള്ള ട്രംപും സ്വതന്ത്രൻ ആയി മത്സരിക്കും എന്ന് പ്രഖ്യാപിച്ച റോബർട്ട് കെന്നഡി ജൂനിയറും തങ്ങളുടെ റിക്കറ്റുകളിൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ ആകാൻ സാധ്യത ഉള്ളവരെ കുറിച്ച് സൂചനകൾ നൽകി.
ഒരു മുൻ കോൺഗ്രസ്മാൻ ലീ സിൽഡിനോ ഫ്ലോറിഡ ജനപ്രതിനിധി ബയറൺ ഡൊണാൾഡ്‌സോ ആയിരിക്കും ട്രംപിന്റെ വിപി എന്നാണു ഇപ്പോൾ കരുതുന്നത്. ഫ്ലോറിഡ സെനറ്റർ മാർക്കോ റുബിയോയും ട്രംപുമായി ഉള്ള ചിത്രങ്ങൾ പങ്കു വച്ച് റുബിയോയുടെ സാധ്യത മാധ്യമങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ പ്രസിഡന്റും വൈസ് പ്രസിഡന്റും നോമിനികൾ ഒരേ സംസ്ഥാനത്തിൽ നിന്നാകാൻ പാടില്ല എന്ന് ഭരണഘടന പറയുന്നുണ്ട്. .
സ്വതന്ത്ര സ്ഥാനാർഥി ആയി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും എന്ന് പറയുന്ന റോബർട്ട് കെന്നഡി ജൂനിയറും തന്റെ വിപി സ്ഥാനാർഥിയെ കുറിച്ച് സംസാരിച്ചു തുടങ്ങി. കാരണം വിപി സ്ഥാനാർഥി ആരാണെന്നു പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് ഒരു പ്രസിഡന്റ് സ്ഥാനാർഥിയെ വോട്ടർമാർ ഗൗരവമായി പരിഗണിക്കുക ഉള്ളു. ന്യൂയോർക്ക് ജെറ്സ് ക്വാർട്ടർ ബാക് ആരോൺ റോഡ്ജർസോ, ഗൂഗിൾ കോഫൗണ്ടറുടെ മുൻ ഭാര്യ നിക്കോൾ ഷാനഹാനോ വിപി സ്ഥാനാർഥി ആകാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ കെന്നഡിയെ കോട്ട് ചെയ്തു പറയുന്നു.