യുഎസ് പ്രസിഡന്‍റ് തിരെഞ്ഞെടുപ്പ്: 'ലിറ്ററലി എനിബോഡി ഏൽസും' രംഗത്ത്
Mail This Article
ന്യൂ റിച്ചലാൻഡ് ഹിൽസ്, ടെക്സസ് ∙ യു എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്വതന്ത്രൻ ആയി മത്സരിക്കുമെന്ന് നോർത്ത് ടെക്സസിലെ റിച്ചലാൻഡ് ഹിൽസിൽ താമസിക്കുന്ന ഡസ്റ്റിന് എബേ (35) പ്രഖ്യാപിച്ചു. സ്കൂൾ അധ്യാപകനായ ഡസ്റ്റിന് എബേ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി ‘ലിറ്ററലി എനിബോഡി എൽസ്’ എന്ന് കഴിഞ്ഞ ജനുവരിയിൽ തന്‍റെ പേര് മാറ്റിയതായി അറിയിച്ചു. ഇപ്പോഴത്തെ പ്രസിഡന്‍റ് ജോ ബൈഡനെയും മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും ഇഷ്ടപെടാത്തതിനിലാണ് എൽസ് മത്സരിക്കുന്നത്.
'ജനങ്ങൾ മടുത്തിരിക്കുകയാണ്. ഭരണം ജനങ്ങൾക്ക് വേണ്ടിയുള്ളതായിരിക്കണം. എന്നാൽ ഇന്നുള്ളതോ അങ്ങനെ അൽല. ഒരു ബിൽയനയറും ഒരു രാഷ്ട്രീയക്കാരനും തമ്മിലുള്ള മത്സരമാണ് നാം കാണുന്നതെന്ന് എൽസ് പറഞ്ഞു. ജയസാധ്യത കുറഞ്ഞ സ്ഥാനാർഥിയായതിനാൽ ബലോട്ടിൽ പേര് വരുത്തുക തന്നെ വിഷമകരമാണ്. ടെക്സസിൽ സ്വതന്ത്രനായി മത്സരിക്കുവാൻ 113, 151 റജിസ്റ്റഡ് വോട്ടർമാരുടെ ഒപ്പുകൾ വേണം. ഇവർ പ്രേസിടെന്‍റിൽ പ്രൈമറികളിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാത്തവർ ആയിരിക്കണം. ഇവരുടെ ഒപ്പുമായുള്ള അപേക്ഷ മേയ് 13 നു മുൻപ് സമർപ്പിക്കണം. മറ്റു സംസ്ഥാനങ്ങളിൽ വ്യത്യസ്തമായ നിയമങ്ങളും അവസാന തീയതികളും ഉണ്ട്.