അരലക്ഷം മൂങ്ങകളെ കൊല്ലാൻ ഫെഡറൽ ഗവൺമെന്റ് പദ്ധതിയിടുന്നു
Mail This Article
×
ന്യൂയോർക്ക് ∙ അതിവേഗം നശിച്ചുകൊണ്ടിരിക്കുന്ന വടക്കൻ പുള്ളി മൂങ്ങയെ സംരക്ഷിക്കാൻ ആയിരക്കണക്കിന് അധിനിവേശ മൂങ്ങകളെ കൊല്ലാന്‍ ഫെഡറൽ ഗവൺമെന്റ് പദ്ധതിയിടുന്നു. ഈ തീരുമാനം ഡസൻ കണക്കിന് മൃഗ സംരക്ഷണ ഗ്രൂപ്പുകളെ നിരാശയിലാഴ്ത്തി.
75 മൃഗാവകാശ, വന്യജീവി സംരക്ഷണ സംഘടനകളുടെ കൂട്ടായ്മ യുഎസ് ആഭ്യന്തര സെക്രട്ടറി ദേബ് ഹാലൻഡിന് കത്ത് അയച്ചു. വെസ്റ്റ് കോസ്റ്റ് സ്റ്റേറ്റുകളിൽ നിന്ന് അര മില്യൻ മൂങ്ങകളെ തുടച്ചുനീക്കാനുള്ള 'അശ്രദ്ധമായ പദ്ധതി' എന്ന് അവർ പദ്ധതിയെ വിശേഷിപ്പിച്ചു, പദ്ധതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
English Summary:
Federal government plans to kill half a million West Coast owls
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.