ADVERTISEMENT

ലൊസാഞ്ചലസ് ∙ ലൊസാഞ്ചലസിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായ ജോര്‍ജുകുട്ടി തോമസ് (ജോര്‍ജുകുട്ടി തോമസ് പുല്ലാപ്പള്ളില്‍) ഫോമയുടെ 2024- 26 വര്‍ഷത്തെ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. കേരള അസോസിയേഷന്‍ ഓഫ് ലൊസാഞ്ചലസ് (കല) കമ്മിറ്റി ഐക്യകണ്‌ഠ്യേന പിന്തുണ പ്രഖ്യാപിച്ച് ജോര്‍ജുകുട്ടിയെ എന്‍ഡോഴ്‌സ് ചെയ്തു. 

കാല്‍ നൂറ്റാണ്ടായി കല സംഘടനയുടെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുകയും നിലവില്‍ കമ്മിറ്റി അംഗവുമായ ജോര്‍ജുകുട്ടി ഫോമയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. 

ഫോമയിലും വെസ്‌റ്റേണ്‍ റീജനിലും സുപരിചിതനായ ജോര്‍ജുകുട്ടി, സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത അമേരിക്കയുടെ ചെയര്‍മാനാണ്. ഗ്ലോബല്‍ കാത്തലിക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, പത്തു വര്‍ഷത്തോളമായി ഷിക്കാഗോ സിറോ മലബാര്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, അഞ്ചു വര്‍ഷമായി ലൊസാഞ്ചലസ് ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. 

ഓറഞ്ച് സെന്റ് തോമസ് കാത്തലിക് പള്ളി ട്രസ്റ്റി, പാരീഷ് കൗണ്‍സില്‍ അംഗം, വിവിധ ധനശേഖരണ കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

വാർത്ത ∙ സണ്ണി നടുവിലേക്കുറ്റ്

English Summary:

National committee of fomaa election Georgekutty Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com