ADVERTISEMENT

വാഷിങ്ടൻ ∙ നിക്കി ഹേലിയെ പിന്തുണച്ചവരുടെ വോട്ടിൽ കണ്ണുംനട്ട്  ബൈഡൻ. “നിക്കി ഹേലി വോട്ടർമാരേ, ഡൊണാൾഡ് ട്രംപിന് നിങ്ങളുടെ വോട്ട് ആവശ്യമില്ല,” ബൈഡൻ വെള്ളിയാഴ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. അതിൽ ബൈഡന്റെ പ്രചാരണത്തിന്റെ പരസ്യത്തിന്റെ ലിങ്കും ഉൾപ്പെടുന്നു.

ഈ മാസം ആദ്യം മത്സരത്തിൽ നിന്ന് പിന്മാറുന്നതിന് മുമ്പ്, ഡൊണൾഡ് ട്രംപിൻ്റെ പ്രധാന എതിരാളിയായിരുന്നു നിക്കി ഹേലി. ഹേലിയുടെ പിന്തുണക്കാരോട് പ്രസിഡന്റ് ജോ ബൈഡൻ നേരിട്ട് വോട്ട് അഭ്യർഥിക്കുകയാണ്. ഹേലിയെ "ബേർഡ് ബ്രെയിൻ" എന്ന് വിളിച്ച് ട്രംപ് പൊട്ടിത്തെറിക്കുന്നതും ബൈഡന്റെ പ്രചാരണ പരസ്യത്തിന്റെ വിഡിയോ ക്ലിപ്പിൽ കാണാം.

English Summary:

US Presidential Election Joe Biden and Nikki Haley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com