മലയാളികൾക്ക് അഭിമാനമായി ഓർമാ ഇന്റർനാഷനൽ പ്രസംഗ മത്സരം
Mail This Article
ഫിലഡൽഫിയ/ പാലാ ∙ ഓർമാ ഇന്റർനാഷനൽ പ്രസംഗ മത്സരം ലോകമലയാളികൾക്കെല്ലാം അഭിമാന തിലകമാണെന്ന് ഡോ. ടെസി തോമസ് പ്രസ്താവിച്ചു. പ്രസംഗമത്സര പരിശീലനഘട്ടത്തിന് തിരിതെളിയ്ക്കുകയായിരുന്നു ടെസ്സി തോമസ്.
ഐഹം ബീച്ച (ഓർമാ ഇന്റർനാഷണൽ ഒറേറ്റർ ഓഫ് ദ ഇയർ അവാർഡ് വിന്നർ 2023), നോയ യോഹന്നാൻ (ഓർമാ ഇന്റർ നാഷണൽ ടോപ് ഒറേറ്റർ ഇംഗ്ളീഷ് 2023), നൈനു ഫാത്തിമ (ഓർമാ ഇന്റർനാഷണൽ ടോപ് ഒറേറ്റർ മലയാളം2023) എന്നിവർ ഓർമയുടെ പ്രസംഗ മത്സര വേദിയും, സാമൂഹ്യ പ്രവർത്തനങ്ങളും, മികച്ച മാതൃകയാണെന്ന് പ്രസ്താവിച്ചു.
ജോസ് തോമസ്സാണ്, ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറം ചെയർമാൻ. ഓർമാ ഇന്റർനാഷനൽ പ്രസിഡന്റ് ജോർജ് നടവയൽ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ (പി. ആർ. ഓ. വിസാറ്റ് എഞ്ചിനീയറിങ്ങ് കോളജ്, എർണാകുളം) സ്വാഗതവും, കോർഡിനേറ്റർ ഷൈൻ ജോൺസൻ (റിട്ടയേഡ് ഹെഡ്മിസ്ട്രസ്, തേവര എച്ച് എച് എസ് എസ്) നന്ദിയും പ്രകാശിപ്പിച്ചു. ഓർമാ ഇന്റർനാഷണൽ യൂത്ത് അംബാസിഡർ എയ്മിലിൻ തോമസ് എം സി ആയി.
കൂടുതൽ വിവരങ്ങൾക്ക്: ജോസ് തോമസ് (ഓർമാ ഇന്റർനാഷണൽ ടലന്റ് പ്രൊമോഷൻ ഫോറം ചെയർ):1- 412- 656-4853, എബി ജോസ് (ഓർമാ ഇന്റർനാഷണൽ ടലന്റ് പ്രൊമോഷൻ ഫോറം സെക്രട്ടറി) 91-944-770-2117, ജോസ് ആറ്റുപുറം (ഓർമാ ഇന്റർനാഷണൽ ട്രസ്റ്റീ ബോർഡ് ചെയർ): 1-267-231-4643, ഷാജീ അഗസ്റ്റിൻ (ഓർമാ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി) : 91-944-730-2306, ജോർജ് നടവയൽ (ഓർമാ ഇന്റർനാഷണൽ പ്രസിഡന്റ്) 1-215-494-6420.