സുവർണ്ണ ജൂബിലി നിറവിൽ ഹൂസ്റ്റൺ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ
Mail This Article
ഹൂസ്റ്റൺ ∙ ടെക്‌സസിലെ സ്റ്റാഫോർഡിലുള്ള സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിന്‍റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. 1974-ൽ സ്ഥാപിതമായ ഈ ദേവാലയം ഗ്രേറ്റർ ഹൂസ്റ്റണിലെ ഇന്ത്യൻ ഓർത്തോഡോക്സ് സമൂഹത്തിനു ആത്മീയ നേതൃത്വവും സാംസ്‌കാരിക പിന്തുണയും നൽകിപ്പോരുന്നു. ടെക്‌സസിലെ സ്റ്റാഫോർഡിലെ 2411 ഫിഫ്ത്ത് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന കത്തീഡ്രൽ ദേവാലയത്തിൽ 3 ദിവസം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി സമാപന ആഘോഷങ്ങൾ സെപ്റ്റംബർ 20 മുതൽ 22 വരെയാണ് നടക്കുന്നത്.
റവ. ഗീവർഗീസ് അരൂപാല, കോർ-എപ്പിസ്കോപ്പ (വികാരി എമിരിറ്റസ്), റവ. ഫാ. ഫാ. പി എം ചെറിയാൻ (വികാരി & പ്രസിഡന്‍റ്), റവ. മാമ്മൻ മാത്യു കോർ-എപ്പിസ്കോപ്പ – അസിസ്റ്റന്‍റ് വികാരി, റവ. രാജേഷ് കെ ജോൺ - അസിസ്റ്റന്‍റ് വികാരി, റവ. ക്രിസ്റ്റഫർ മാത്യു– അസിസ്റ്റന്‍റ് വികാരി സുവർണ്ണ ജൂബിലി കമ്മിറ്റി കൺവീനർമാർ സ്റ്റാഫോർഡ് സിറ്റി മേയർ എന്നിവർ പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. സാമൂഹ്യ സേവനത്തിനുള്ള ഇടവകയുടെ സമർപ്പണത്തിന്‍റെ തെളിവാണ് കമ്മ്യൂണിറ്റി ഔട്ട്റീച്ച് എന്ന നിലയിൽ സ്റ്റാഫോർഡും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും കുറഞ്ഞത് $ 100,000 സംഭാവന ചെയ്യുവാൻ ഇടവക എടുത്ത തീരുമാനം.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, മലങ്കര മെത്രാപ്പൊലീത്തയുടെയും നിരവധി പൗര പ്രമുഖരുടെയും സാന്നിദ്ധ്യം സെപ്റ്റംബർ 20 മുതൽ 22 വരെയുള്ള ജൂബിലി ആഘോഷങ്ങളുടെ പ്രത്യേകതയാണ്.സുവർണ ജൂബിലി സുവനീർ പ്രകാശനമാണ് ജൂബിലി വർഷത്തിന്‍റെ പ്രധാന സവിശേഷതകളിലൊന്ന്. ഈ പ്രത്യേക പതിപ്പിൽ എല്ലാ ഇടവക കുടുംബങ്ങളുടെയും ഛായാചിത്രങ്ങൾ, 1974 മുതൽ 2024 വരെയുള്ള ഇടവകയുടെ വിശദമായ ചരിത്രം, അറിയപ്പെടുന്ന എഴുത്തുകാരിൽ നിന്നുള്ള ലേഖനങ്ങൾ, ഇടവകയുടെ ഇതുവരെയുള്ള യാത്രയും നേട്ടങ്ങളും ഉൾപ്പെടുത്തുന്നതും അതോടൊപ്പം പ്രാദേശിക ബിസിനസ്സുകളിൽ നിന്നുള്ള പരസ്യങ്ങളും ഇതിൽ ഉൾപ്പെടും.
2024 സെപ്‌റ്റംബർ 1-ന് സ്റ്റാഫോർഡ് സിവിക് സെന്‍ററിൽ "എക്‌സ്‌ട്രാവാഗൻസ 2024 - ടാലന്‍റ് ഷോ - ഗോൾഡൻ ജൂബിലി പതിപ്പിനും " ഇടവക ആതിഥേയത്വം വഹിക്കും. വിനോദത്തിന്‍റെയും ആഘോഷത്തിന്‍റെയും സായാഹ്നം വാഗ്ദാനം ചെയ്തുകൊണ്ട് ഇടവക സമൂഹത്തിലെ വൈവിധ്യമാർന്ന പ്രതിഭകളെ ഉയർത്തിക്കാട്ടുന്നതിനാണ് ഈ ഇവന്‍റ് സജ്ജീകരിച്ചിരിക്കുന്നത്.സ്‌പോർട്‌സ് പ്രേമികൾക്ക് STOC സമ്മർ ലീഗ് - ഗോൾഡൻ ജൂബിലി സ്‌പോർട്‌സ് എഡിഷനും ജൂബിലി പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സുവർണജൂബിലി കൺവീനർ മനോജ് മാത്യുവും, പബ്ലിസിറ്റി ആൻഡ് മാർക്കറ്റിങ് സബ് കമ്മിറ്റി ചെയർ ആയി ചാക്കോ പി തോമസ്, സുവനീർ കമ്മിറ്റി - ജേക്കബ് കുരുവിള, ഡോക്യുമെന്‍ററി കമ്മിറ്റി - കോശി പി ജോൺ, ചാരിറ്റി/ഗിവിങ് ബാക്ക് കമ്മിറ്റി - എൽസി എബ്രഹാം, കൾച്ചറൽ പ്രോഗ്രാം – സിബു വർഗീസ്, ഫിനാൻസ്/ഫണ്ട് റൈസിങ് കമ്മിറ്റി - ജിനു തോമസ്, ഫുഡ് കമ്മിറ്റി - പോൾ വർഗീസ്, പ്രോഗ്രാം കമ്മിറ്റി - ജോൺസി വർഗീസ്, റിസപ്ഷൻ കമ്മിറ്റി - ഡാർലി ജോർജ്, സ്പോർട്സ് - സമ്മർ ലീഗ് - സെബി എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ഇടവക ജൂബിലി ആഘോഷത്തിന്‍റെ ഓരോ ഭാവവും കൃത്യമായി ആസൂത്രണം ചെയ്തിട്ടുണ്ട്. വിപണനം, സുവനീർ പ്രകാശനം, ഡോക്യുമെന്‍ററി നിർമ്മാണം തുടങ്ങി ജീവകാരുണ്യ പ്രവർത്തനങ്ങൾ, മറ്റു സാംസ്‌കാരിക പരിപാടികൾ, സ്‌പോർട്‌സ് തുടങ്ങി സുവർണ ജൂബിലിയെ അവിസ്മരണീയമാക്കാൻ എല്ലാ കമ്മിറ്റികളും സജ്ജമാണ്.