ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം 12 ന്; ഒരുക്കങ്ങൾ ദ്രുതഗതിയിൽ
Mail This Article
ഡാലസ് ∙ ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ താമസിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി, 2006-ൽ അമേരിക്കയിലെ ആദ്യകാല പ്രവാസിയും സാഹിത്യകാരനും പത്രപ്രവർത്തനമായ എബ്രഹാം തെക്കേമുറി (സണ്ണി) പ്രസിഡന്റായി പ്രവർത്തനമാരംഭിച്ച ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് (ഐ.പി.സി.എൻ.റ്റി) 2024-2025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനംഏപ്രിൽ 12-നു വെള്ളിയാഴ്ച ആറുമണിക്ക് ഷാരോൺ ഇവന്റ് ഹാൾ, ബർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ് ടെക്സസ് (സെയിന്റ് പോൾ മാർത്തോമാ ചർച്ച സമീപം) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
മുഖ്യാതിഥി സണ്ണിവെയ്ൽ സിറ്റി കൗൺസിൽ അംഗം മനു ഡാനി ആണ്. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഫ്രീഡിയ എന്റർടൈമെന്റിന്റെ പതിനഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന റിമി ടോമി, ബിജു നാരായണൻ എന്നിവർ നേതൃത്വം നൽകുന്ന 18 അംഗ മ്യൂസിക് ബാന്റിന്റെ പാട്ടു ഉത്സവവും നടത്തപ്പെടും. സ്റ്റേറ്റ് ഓഫ് ആർട്ട് ടെക്നോളജിയിൽ, 4k എൽഇഡി വാളോടുകൂടി, പെർഫോമൻസ് സൗണ്ട് സിസ്റ്റം, സ്പെഷ്യൽ ലൈറ്റിങ് എന്നിവ കൈകാര്യം ചെയ്യുന്നത് അനിയൻ ഡാലസ് ആണ്. കേരളത്തനിമയിൽ നാടൻ തട്ടുകടയും മറ്റ് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പരിപാടിയിലേക്കുള്ള പ്രവേശനം പാസ്സ്‌മൂലം നിയന്ത്രിക്കുമെന്നും എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും പ്രോഗ്രാം കോർഡിനേറ്റർ സിജു വി ജോർജ് അറിയിച്ചു.