സൂര്യഗ്രഹണ ദിവസം സഹോദര്യത്തിന്‍റെ സ്നേഹചരടിൽ സോളും ലൂണയും ഒന്നിച്ചു
Mail This Article
×
ഫോർട്ട് വർത്ത്(ടെക്സസ്) ∙ സൂര്യഗ്രഹണ ദിവസം ടെക്സസിൽ ജനിച്ച പെൺകുട്ടിക്ക് സ്പാനിഷ് ഭാഷയിൽ 'സൂര്യൻ' എന്നർത്ഥം വരുന്ന സോൾ എന്ന് പേരിട്ടു. ഏപ്രിൽ 8ന് ഉച്ചയ്ക്ക് 1:04 നാണ് സോൾ സെലസ്റ്റ് അൽവാരസ് ജനിച്ചത്. ഫോർട്ട് വർത്തിനടുത്തുള്ള മെത്തഡിസ്റ്റ് മാൻസ്ഫീൽഡ് മെഡിക്കൽ സെന്‍ററിൽ ജനിച്ച കുട്ടിക്ക് 6 പൗണ്ടും 7 ഔൺസും ഭാരമുണ്ട്. മാതാപിതാക്കളായ അലിസിയയും കാർലോസ് അൽവാരസിനും 4 വയസ്സുള്ള ലൂണ (റോമൻ പുരാണങ്ങളിൽ ചന്ദ്രൻ എന്നർത്ഥം വരുന്ന പേര്) എന്ന പേരുള്ള മകളും ഉണ്ട്. ഇതോടെ സൂര്യനും ചന്ദ്രനും ഒന്നിച്ച അതേ ദിനത്തിൽ സഹോദര്യത്തിന്‍റെ സ്നേഹചരടിൽ സോളും ലൂണയും ഒന്നിച്ചതെന്ന് പ്രത്യേക്തയുണ്ട്.
English Summary:
Texas mother gave birth to a baby girl during a solar eclipse - Sol Celeste
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.