ADVERTISEMENT

ന്യൂയോർക്ക്∙ ന്യൂയോർക്ക് സോഷ്യൽ ക്ലബിന്‍റെ നേതൃത്വത്തിൽ ഈ വർഷം ഓഗസ്റ്റ് 17 മുതൽ 20 വരെ ന്യൂയോർക്കിൽ വച്ച് രാജ്യാന്തര വടംവലി മത്സരം നടത്താൻ തീരുമാനിച്ചതായി ക്ലബ് ഭാരവാഹികൾ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) ന്യൂയോർക്ക് ചാപ്റ്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അമേരിക്കയിലെ വിവിധ ടീമുകളെ കൂടാതെ ഇറ്റലി, ബ്രിട്ടൻ, കുവൈത്ത്, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് സോഷ്യൽ ക്ലബ് ഭാരവാഹികളായ റോയ് മറ്റപ്പള്ളി (പ്രസിഡന്‍റ്്), ജിമ്മി പൂഴിക്കുന്നേൽ (സെക്രട്ടറി), സാജൻ കുഴിപറമ്പിൽ (ചെയർമാൻ), പോൾ കറുകപ്പള്ളിൽ (ജനറൽ കൺവീനർ), സിജു ചെരുവൻകാലായിൽ (പിആർഒ) എന്നിവർ വ്യക്തമാക്കി.

international-tug-of-war-competition-in-new-york6
international-tug-of-war-competition-in-new-york3

യുവാക്കളെ കൂടുതലായി കായിക വിനോദങ്ങളുമായി ബന്ധിപ്പിക്കുകയും, അതിലൂടെ അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ് ക്ലബിന്‍റ്െ ലക്ഷ്യമെന്ന് പ്രസിഡന്‍റ് റോയ് മറ്റപ്പള്ളി പറഞ്ഞു. പുതിയൊരു കായിക സംസ്കാരം വളർത്തിയെടുക്കുക എന്നതും ക്ലബ് ലക്ഷ്യമിടുന്നു. വരും വർഷങ്ങളിൽ വനിതാ ടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ന്യൂയോർക്ക് സ്റ്റേറ്റിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് സോഷ്യൽ ക്ലബ്.

international-tug-of-war-competition-in-new-york5

മത്സരത്തിൽ വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനമായി അയ്യായിരം ഡോളറും, രണ്ടാം സമ്മാനമായി മൂവായിരം ഡോളറും, മൂന്നാം സമ്മാനമായി രണ്ടായിരം ഡോളറും, നാലാം സമ്മാനമായി ആയിരം ഡോളറും നൽകുമെന്ന് ക്ലബ് വൈസ് പ്രസിഡന്‍റും കമ്മറ്റി ചെയർമാനുമായ സാജൻ കുഴിപറമ്പിൽ വ്യക്തമാക്കി. കൂടാതെ പങ്കെടുക്കുന്ന ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

international-tug-of-war-competition-in-new-york2

ഒന്നാം സമ്മാനം "ഉലഹന്നാൻ അരിച്ചിറയിൽ മെമ്മോറിയൽ" റോബർട്ട് അരീച്ചിറയും, രണ്ടാം സമ്മാനം "അന്നക്കുട്ടി മറ്റപ്പള്ളിൽ മെമ്മോറിയൽ" റോയ് മറ്റപ്പള്ളിയും, മൂന്നാം സമ്മാനം "ചിന്നമ്മ മുപ്രാപ്പിള്ളിൽ മെമ്മോറിയൽ" മുപ്രാപ്പിള്ളിൽ ബ്രദേഴ്‌സും, നാലാം സമ്മാനം തോമസ് നൈനാനും സ്പോൺസർ ചെയ്തിരിക്കുന്നു. ജിതിൻ വർഗീസ് (സെഞ്ച്വറി 21 റോയൽ) മെഗാ സ്പോൺസറാണ്. സിറിയക് കൂവക്കാട്ടിൽ (സെന്‍റ്് മേരീസ് പെട്രോളിയം), പിയാൻകോ ലോ ഗ്രൂപ്പ് എന്നിവ ഗ്രാൻഡ് സ്പോൺസർമാരാണ്. നോഹ ജോർജ് (ഗ്ലോബൽ കോലീഷ്യൻസ്), പി ടി തോമസ് (പി ടി ടാക്‌സ് കൺസൾട്ടൻസി) എന്നിവർ ഗോൾഡ് സ്പോൺസർമാരാണ്. സാജൻ അഗസ്റ്റിൻ (ട്രൈ സ്റ്റേറ്റ് പെയിൻ ആൻഡ് റിഹാബ്), പോൾ കറുകപ്പള്ളി എന്നിവർ സിൽവർ സ്പോൺസർമാരാണ്. കൂടാതെ ജോജോ കൊട്ടാരക്കര (മഴവിൽ എഫ് എം) റേഡിയോ പാർട്ണറായി പ്രവർത്തിക്കുന്നു.

international-tug-of-war-competition-in-new-york4
international-tug-of-war-competition-in-new-york8

വടംവലി മത്സരത്തിന്‍റ് കിക്കോഫും സ്പോൺസർഷിപ്പ് സ്വീകരണവും ഏപ്രിൽ 12-ന് ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ബിൽ വെബ്‌ർ നിർവഹിച്ചു. ന്യൂയോർക്ക് സോഷ്യൽ ക്ലബ് കായിക രംഗത്ത് നടത്തുന്ന പരിശ്രമങ്ങൾക്ക് തന്‍റെ എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും, ക്ലബിന്‍റ് പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയായി തീരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.റോയ് മറ്റപ്പള്ളി (പ്രസിഡന്‍റ്), സാജൻ കുഴിപറമ്പിൽ (വൈസ് പ്രസിഡന്‍റ്) ജിമ്മി പൂഴിക്കുന്നേൽ (സെക്രട്ടറി), ജോസുകുട്ടി പൊട്ടൻകുഴി (ട്രഷറർ) ഷിബു എബ്രഹാം (ജോയിന്‍റ് സെക്രട്ടറി) സിജു ചെരുവൻകാലായിൽ (പി ആർ ഒ) എന്നിവരാണ് ക്ലബ്ബിൻറെ എക്സിക്യൂട്ടിവ് കമ്മറ്റി . നിബു ജേക്കബ്, ബിജു മാപ്രാപ്പള്ളിൽ, ജോയൽ വിശാഖൻതറ, മനു അരയൻതാനത്ത് എന്നിവർ ബോർഡ് അംഗങ്ങളുമാണ്.

international-tug-of-war-competition-in-new-york7
international-tug-of-war-competition-in-new-york9

വടം വലി മത്സരത്തിന്‍റെ വിജയത്തിനായി ജൻ കുഴിപറമ്പിൽ (ചെയർമാൻ) , പോൾ കറുകപ്പള്ളി (ജനറൽ കൺവീനർ), ഷിബു എബ്രഹാം (ചെയർമാൻ ഫിനൻസ് കമ്മിറ്റി), ജോണിച്ചൻ കുസുമാലയം (ചെയർമാൻ റിസംപ്ഷൻ കമ്മിറ്റി), ജോയ് വാഴമല (ചെയർമാൻ ബാങ്ക്വിറ്), ബിജു മുപ്രാപ്പള്ളിൽ (ചെയർമാൻ റൂൾസ് ആൻഡ്‌ റെഗുലേഷൻസ് ), എഡ്വിൻ എരിക്കാട്ടുപറമ്പിൽ (ചെയർമാൻ ലൈറ്റ് ആൻഡ് സൗണ്ട് ), മിഥുൻ വില്ല്ത്തറ (ചെയർമാൻ ടൈം മാനേജ്‌മന്‍റ്), സിജു ചെരുവൻകാലായിൽ (ചെയർമാൻ പബ്ലിസിറ്റി ആൻഡ് മീഡിയ), ഷൈജു വാഴക്കാട്ട് (ചെയർമാൻ സെക്യൂരിറ്റി), ലിബിൻ പാണപറമ്പിൽ (ചെയർമാൻ എന്‍റ്ർടൈൻമെന്‍റ്), തോമസ് പൊട്ടൻകുഴി (ചെയർമാൻ ഫസ്റ്റ് എയിഡ്), സാജൻ ഭഗവതികുന്നേൽ (ചെയർമാൻ ഫെസിലിറ്റി), ജോയൽ വിശാഖൻ തറ (ചെയർമാൻ റജിസ്‌ട്രേഷൻ ), ഐവിൻ പീടികയിൽ (ചെയർമാൻ സ്കോറിങ് ), റോബിൻ കുറ്റിക്കാട്ടിൽ (ചെയർമാൻ ട്രാൻസ്‌പോർട്ടേഷൻ) എന്നിവരുടെ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

English Summary:

International Tug-of-War Competition in New York on August 17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com