ADVERTISEMENT

ടൊറന്‍റോ ∙ ഈസ്റ്റർ ദിനത്തിൽ ടൊറന്‍റോയിൽ  ലെവിറ്റേറ്റ് എന്‍റർടൈൻമെന്‍റിന്‍റെ "അപ്പാപ്പനും മോനും: ഒരു പ്രേത കഥ"  അവതരിപ്പിച്ചു. ജനപങ്കാളിത്തവും അവതരണ മികവും നാടകത്തിന്‍റെ പ്രത്യേക്തകളായിരുന്നു. ഹൊറർ-കോമഡി ഇനത്തിൽ പെടുന്ന ഈ നാടകം, 'അപ്പാപ്പനും മോനും - ഒരു ക്രിസ്മസ് മൂവി' എന്ന വിജയകരമായ നാടകത്തിന് പിന്നാലെ ഹൊറർ കോമഡി പ്രമേയത്തിലാണ് ലെവിറ്റേറ്റ് എന്‍റർടൈൻമെന്‍റ് പുതിയ നാടകവുമായി രംഗത്ത് എത്തിയത്.

levitate-entertainment-drama-apapanum-monum-oru-pretha-kadha

ടൊറന്‍റോയിലെ ചൈനീസ് കൾച്ചറൽ മെഗാഷോ സെന്‍ററിൽ അരങ്ങേറിയ നാടകത്തിൽ 75-ലധികംപ്രഫഷനൽ കലാകാരന്മാർക്കൊപ്പം കാനഡയിലെ യുവ കലാകാരന്മാരും അണിനിരന്നു. ഏകദേശം 150 അംഗങ്ങൾ വരുന്ന ലെവിറ്റേറ്റ് ടീമിന്‍റെ മൂന്നു മാസത്തെ കഠിനാധ്വാനത്തിന്‍റെ വിജയമാണ് ഈ നാടകമെന്ന് ക്രിയേറ്റീവ് ഡയറക്ടർ ജയദേവ് വേണുഗോപാലും (JD) സിഇഒ ജെറിൻ രാജും അറിയിച്ചു.

ലെവിറ്റേറ്റ് എന്‍റർടൈൻമെന്‍റ് കാനഡയിലെ വിവിധ നഗരങ്ങളിൽ മലയാളി അസോസിയേഷനുകളുടെ സഹകരണത്തോടെ ഈ നാടകം അവതരിപ്പിക്കാനും പദ്ധതിയിടുന്നു. കാനഡയിലെത്തുന്ന യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലെവിറ്റേറ്റ് എന്‍റർടൈൻമെന്റിന്‍റെ ലക്ഷ്യം. ട്രിനിറ്റി ഗ്രൂപ്പ്, പൈനാപ്പിൾ മോർഗേജ്, അമോവായ് ഇമിഗ്രേഷൻ, സ്കാർബറോയിലെ തറവാട് റസ്റ്ററന്‍റ് എന്നിവരായിരുന്നു നാടകത്തിന്‍റെ സ്‌പോൺസർമാർ.

English Summary:

Levitate Entertainment Drama : Apapanum Monum Oru Pretha kadha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com