ADVERTISEMENT

ന്യൂയോർക്ക് ∙ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നതിനും വത്തിക്കാനിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുന്നതിനും ന്യൂയോർക്ക് മേയർ എറിക് ആഡംസ് ഈ മാസം 9 ന്  റോമിലേക്ക് യാത്രതിരിക്കും. 13 ന് മേയർ ന്യൂയോർക്കിൽ തിരികെ എത്തും. ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനം വത്തിക്കാനിലെ ജീവകാരുണ്യ സംഘടനയായ ഫ്രാറ്റെല്ലി ടുട്ടി ഫൗണ്ടേഷനാണ് സംഘടിപ്പിക്കുന്നത്."പബ്ലിക് അഡ്മിനിസ്ട്രേഷൻ: അർബൻ കമ്മ്യൂണിറ്റി" എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ ആഡംസ് മുഖ്യ പ്രഭാഷണം നടത്തും. 

English Summary:

Mayor Eric Adams set to Meet Pope Francis during Trip to Rome this Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com