ADVERTISEMENT

വെർമോണ്ട് ∙ നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിക്കുമെന്ന് സോഷ്യലിസ്റ്റ് സെനറ്റർ ബെർണി സാൻഡേഴ്‌സ്. 82 വയസ്സുകാരനായ സാൻഡേഴ്‌സ് വിരമിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് നിലപാട് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്ത് വന്നിരിക്കുന്നത്. യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ എതിർക്കുന്ന സാൻഡേഴ്‌സ് ട്രംപിനെ അമേരിക്കയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കുന്നത് തടയാനുള്ള നീക്കമായിട്ടാണ് സാൻഡേഴ്‌സ് ഇതിനെ വിശേഷപ്പിക്കുന്നത്.  ഈ ദുഷ്‌കരമായ സമയങ്ങളിൽ വെർമോണ്ടേിന് ആവശ്യമായ തരത്തിലുള്ള സഹായം നൽകാനുള്ള ശക്തമായ സ്ഥാനത്താണ് താനെന്ന് ബെർണി ഉറപ്പ് നൽകി. വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, താൻ ആ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Sen. Bernie Sanders, 82, announces he will run for Senate Reelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com