ADVERTISEMENT

വാഷിങ്‌ടൻ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകകളിൽ ഒന്നായ വാഷിങ്‌ടൻ സെന്‍റ് തോമസ് ഇടവക  ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ മുൻ വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്തയുമായ തോമസ് മാർ ഇവാനിയോസിന് സ്വീകരണം നൽകി.

thomas-mar-evanios-welcomed
thomas-mar-evanios-welcomed

ഏപ്രിൽ 27-ന്  പള്ളി അങ്കണത്തിൽ എത്തിയ മെത്രാപ്പൊലീത്തയെ ഇടവക വികാരി ഫാ. കെ.ഓ. ചാക്കോ, വെർജീനിയ സെന്‍റ് മേരീസ് ഇടവക വികാരി ഫാ. സജി തോമസ് തറയിൽ, ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഫാ. കെ.ഓ. ചാക്കോ ഹാരം അണിയിക്കുകയും ഇടവകാംഗങ്ങൾ കത്തിച്ച മെഴുകുതിരികളുടെ പ്രകാശത്തിൽ പള്ളിയിലേക്ക് ആനയിക്കുകയും ചെയ്തു. ഈ വിശിഷ്ട സന്ദർഭത്തിൽ ഇടവകയിലെ എല്ലാ ആത്മീയ സംഘടനകളിലെയും അംഗങ്ങൾ സന്നിഹിതരായിരുന്നു. തുടർന്ന് സന്ധ്യാനമസ്കാരം നടത്തുകയും ചെയ്തു.

English Summary:

Thomas Mar Evanios was Welcomed by the South West American Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com