ADVERTISEMENT

ഫ്ലോറിഡ ∙ പാലക്കാട് കരിയാട്ടിൽ കുടുംബത്തിൽ  രാമൻകുട്ടി നായരുടെയും ദാക്ഷായണിയമ്മയുടെയും മകൻ  സേതു കരിയാട്ട് (79) ഫ്ലോറിഡയിലെ നേപ്പിൾസിൽ അന്തരിച്ചു. ദീർഘകാലം ന്യൂയോർക്കിൽ ബ്രൂക്ലിനിലും, പിന്നീട്  ന്യൂജഴ്സിയിൽ പരാമസ്സിലുമായിരുന്നു താമസം. 

സായി ബുക്കാറോയിലും, സെയിൽ സേലത്തിലും എഞ്ചിനീയർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  തുടർന്ന് അമേരിക്കയിൽ എത്തിയതിനു ശേഷം ന്യൂയോർക്ക് സിറ്റിയിൽ ട്രാൻസിറ്റ് അതോറിറ്റിയിൽ എഞ്ചിനീയറിങ് ഡിപ്പാർട്മെന്റിൽ സൂപ്പർവൈസർ ആയിരുന്നു. റിട്ടയർമെന്റിനു ശേഷം സൗത്ത്ഫ്ലോറിഡയിലെ നേപ്പിൾസിൽ താമസിച്ചു വരികയായിരുന്നു.

ഏലിയാമ്മ കരിയാട്ട് ആണ് ഭാര്യ. മക്കൾ: രോഹൻ കരിയാട്ട്, അനീഷ് കരിയാട്ട് (ഭാര്യ ഡോറി കരിയാട്ട്). കൊച്ചുമക്കൾ:  ഐസ്സക്ക്, സിന്ധ്യ. സഹോദരങ്ങൾ: പരേതനായ മുരളി മോഹൻ, രാജഗോപാൽ, അശോക്  കുമാർ, ഹരിദാസ്, രാംകുമാർ, പരേതരായ രത്നവല്ലി, ചന്ദ്രിക . 
ഫ്യൂണറൽ  സംബന്ധിച്ചുള്ള വിവരങ്ങൾ: 
മേയ്  13:   Legasy Options Funeral Home, Fort Myers, Florida
മേയ്  17:  Riewerts Funeral Home, Bergenfield,  New Jersey
ഫ്യൂണറൽ സർവീസ്: 
മേയ്  18:   സെന്റ്  മേരീസ്  സിറിയന്‍ ഓർത്തഡോക്സ് ചർച്ച് , ബെർഗെൻഫീൽഡ് , ന്യൂജഴ്സി.
(വാർത്ത ∙ തോമസ് ടി. ഉമ്മൻ)

English Summary:

Sethu Kariat Died in Naples, Florida

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com