ADVERTISEMENT

ബ്രാംപ്ടന്‍ ∙ മലയാളക്കരയുടെ അഭിമാനം വാനോളം ഉയര്‍ത്തി പ്രവാസിലോകവും കടന്നു ലോക രാഷ്ട്രങ്ങൾ വരെ അംഗീകരിക്കുന്ന നിലയിലേക്ക് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി. കേരളത്തില്‍ നിന്നു കാനഡയിലേക്ക് 14 വർഷം മുൻപ് പറിച്ചുനട്ട ഈ മഹോത്സവം ഇന്ന് ലോക ജനത ഏറ്റെടുത്തിരിക്കുന്നു. കനേഡിയൻ നെഹ്രു ബോട്ട് റേസ് വിജയികള്‍ക്ക് കൈമാറാനുള്ള കനേഡിയന്‍ നെഹ്രു ട്രോഫി ഫിജി ഡെപ്യൂട്ടി പ്രധാനമന്ത്രി ബ്രാംപ്ടന്‍ മലയാളീ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തിന് കൈമാറി.

കാനഡയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ഫിജി ഉപപ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍  നടന്ന ഫിജി ബിസിനസ് മീറ്റിലാണ് മലയാളിക്ക് അഭിമാനകരമായ ചടങ്ങ് നടന്നത്. ടീം ഫിജി ഈ വര്‍ഷത്തെ വള്ളംകളി മത്സരത്തിനുള്ള ആദ്യ റജിസ്ട്രേഷന്‍ നിര്‍വഹിച്ചു. കാനഡയിലെ വള്ളംകളിയെയും അതിന്റെ അമരക്കാരനും ബ്രാംപ്ടന്‍ സിറ്റി അംബാസിഡറും കൂടിയായ പ്രസിഡന്റ് കുര്യൻ പ്രക്കാനത്തെയും  ഉപപ്രധാനമന്ത്രി മനോവ കാമികാമിക ചടങ്ങിൽ അഭിനന്ദിച്ചു . ഒരിക്കൽ താനും ഈ കാനഡയിൽ നടക്കുന്ന ഈ വള്ളംകളി കാണാൻ ആഗ്രഹിക്കുന്നതായി ഉപപ്രധാനമന്ത്രി കുര്യന്‍ പ്രക്കാനത്തെ അറിയിച്ചു.

English Summary:

Deputy Prime Minister of Fiji Congratulates the Canadian Nehru Trophy Boat Race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com