യുഎസിൽ 2 ഷോറൂമുകൾ കൂടി തുറക്കാൻ ജോയ് ആലുക്കാസ്
Mail This Article
ദുബായ് ∙ അമേരിക്കയിൽ നിലവിലുള്ള ഷോറൂമുകളുടെ നവീകരണവും പുതിയതായി 2 ഷോറൂമുകളുടെ ഉദ്ഘാടനവും പ്രഖ്യാപിച്ച് ജോയ് ആലുക്കാസ്. ഹൂസ്റ്റൺ, ഷിക്കാഗോ, ന്യൂജഴ്സി എന്നിവിടങ്ങളിലെ ഷോറൂമുകളാണ് നവീകരിക്കുക. ഡാലസിലും അറ്റ്ലാന്റയിലും പുതിയ ഷോറൂമുകൾ 26നും, ജൂൺ രണ്ടിനുമായി തുറക്കും.
ഹൂസ്റ്റണിലെ നവീകരിച്ച ഷോറൂം 18നു തുറക്കും. ജൂൺ 9നു ഷിക്കാഗോയിലും, ജൂൺ 15നു ന്യൂജഴ്സിയിലും നവീകരിച്ച ഷോറൂമുകൾ ഉദ്ഘാടനം ചെയ്യുമെന്നു ചെയർമാൻ ജോയ് ആലുക്കാസ് അറിയിച്ചു. അമേരിക്കയിലെ എല്ലാ ഷോറൂമുകളിലും ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചു.
1,000 ഡോളറോ അതിൽ കൂടുതലോ വിലയുള്ള സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് 200 മില്ലി ഗ്രാം സ്വർണ നാണയമാണ് സമ്മാനം. 2,000 ഡോളറോ അതിൽ കൂടുതലോ മൂല്യമുള്ള ഡയമണ്ട്, പോൾകി ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു ഗ്രാം സ്വർണനാണയവും സൗജന്യമായി നൽകും. ഈ ഓഫറുകൾ ഉദ്ഘാടന കാലയളവിൽ മാത്രമായിരിക്കും ലഭിക്കുകയെന്ന് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.