അമേരിക്കയിൽ താമസിക്കാൻ താൽപ്പര്യമുണ്ടോ? വാടകയും ജീവിതച്ചെലവും കുറഞ്ഞ മെട്രോ നഗരത്തെക്കുറിച്ച് അറിയാം
Mail This Article
ഓക്‌ലഹോമ∙ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ഓക്‌ലഹോമ സിറ്റി യുഎസിൽ ഏറ്റവും കുറഞ്ഞ ചെലവിൽ താമസിക്കാൻ പറ്റുന്ന മെട്രോ നഗരമാണ്. നഗരത്തിൽ അപ്പാർട്ട്മെന്‍റിന്‍റെ ശരാശരി വാടക പ്രതിമാസം $839 ആണ്, ഇത് ദേശീയ ശരാശരിയേക്കാൾ 46% കുറവാണ്. ഈ ഡാറ്റ കമ്മ്യൂണിറ്റി ആൻഡ് ഇക്കണോമിക് റിസർച്ചിന്‍റെ ജീവിതച്ചെലവ് സൂചിക കൗൺസിൽ ശേഖരിച്ചതാണ്.
വാടക താങ്ങാനാവുന്നതിന്‍റെ കാര്യത്തിൽ ഓക്‌ലഹോമ സിറ്റി, ബിർമിങ്ഹാം (അലബാമ), ഓക്‌ലഹോമയിലെ തുൾസ എന്നിവയെക്കാൾ മുന്നിലാണ്. 1 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള യുഎസ് മെട്രോ പ്രദേശങ്ങളിലെ ജീവിതചെലവും വാടകയും പരിശോധിച്ച് കിപ്ലിംഗർ തയ്യാറാക്കിയ പട്ടികയിലാണ് ഓക്‌ലഹോമ സിറ്റി ഈ നേട്ടം സ്വന്തമാക്കിയത്.
ഈ വർഷം ആദ്യം, അമേരിക്കയിലെ ഏറ്റവും വലിയ 50 മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ വസ്തു വാങ്ങുന്നതിനേക്കാൾ വാടകയ്ക്ക് താമസിക്കുന്നതാണ് സാമ്പത്തിക നേട്ടമെന്ന് റീടെയലർ (Realtor.com ) റിപ്പോർട്ട് ചെയ്തിരുന്നു. 2023-ൽ, ഭൂരിഭാഗം മെട്രോ പ്രദേശങ്ങളിലും വാടകയ്ക്ക് താമസിക്കുന്നത് സ്വന്തമായി വാങ്ങുന്നതിനേക്കാൾ സാമ്പത്തിക നേട്ടത്തിന് കാരണമായി. ഉയർന്ന മോർഗേജ് നിരക്കുകളും വീടുകളുടെ വിലയിലെ കുതിച്ചുയർച്ചയിലും കാരണം ഇപ്പോൾ ചില വിപണികളിൽ ഈ സാഹചര്യം മാറിയിരിക്കുന്നു.
ഓക്‌ലഹോമ സിറ്റിയിൽ ഫിൽഹാർമോണിക് ഓർക്കസ്ട്ര, നാഷനൽ സോഫ്റ്റ്ബോൾ ഹാൾ ഓഫ് ഫെയിം ആൻഡ് മ്യൂസിയം, എൻബിഎയിലെ ഓക്‌ലഹോമ സിറ്റി തണ്ടർ ബാസ്കറ്റ്ബോൾ ടീം എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങൾ ലഭ്യമാണ്. ഡെവോൺ എനർജി, ചെസാപീക്ക് എനർജി, കോണ്ടിനെന്‍റൽ റിസോഴ്‌സ് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ എണ്ണ, വാതക കമ്പനികളുടെ ആസ്ഥാനമാണ് ഓക്‌ലഹോമ സിറ്റി, ഇവയാണ് പ്രദേശത്തെ പ്രധാന തൊഴിൽദാതാക്കൾ.
ഓക്‌ലഹോമ സംസ്ഥാനത്ത് താമസിക്കാൻ ഏറ്റവും താങ്ങാനാവുന്ന 12 നഗരങ്ങളുണ്ട്. 1.1 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള അലബാമയിലെ ബർമിങ്ഹാമിലെ ശരാശരി അപ്പാർട്ട്മെന്‍റ് വാടക $1,032 ആണ്. പട്ടികയിൽ ഓക്‌ലഹോമ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബർമിങ്ഹാം. ദേശീയ ശരാശരിയെ അപേക്ഷിച്ച് 33% കുറവാണ്. വാടക, പലചരക്ക് സാധനങ്ങൾ, ഗതാഗതം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് ചെലവ് ഇവിടെ ദേശീയ ശരാശരിയേക്കാൾ താഴെയാണെന്ന് കിപ്ലിംഗർ റിപ്പോർട്ട് ചെയ്യുന്നു. വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും , ബർമിങ്ഹാമിലെ ഭവന ചെലവുകൾ താങ്ങാനാവുന്നതാണ്. ഭവന ചെലവുകൾ ഇവിടെ ദേശീയ തലത്തേക്കാൾ 20% കുറവാണ്.