ADVERTISEMENT

കാനഡയിൽ കുടുംബമായി താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവസരം നൽകുന്ന വീസയാണ് സൂപ്പർ വീസ. ഇതിലൂടെ നിങ്ങൾക്ക് കാനഡയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനായി സാധിക്കും. ഈ വീസ മുഖേന മാതാപിതാക്കളെയും മുത്തശ്ശനെയും മുത്തശ്ശിയെയും കാനഡയിലേക്ക് കൊണ്ട് വരാനാണ് സാധിക്കുക. 

∙ എന്താണ് സൂപ്പർ വീസ
സൂപ്പർ വീസ എന്നത് മക്കളെയും ചെറുമക്കളെയും സന്ദർശിക്കാനും അവർക്കൊപ്പം താമസിക്കാനുമുള്ള രക്ഷാകർതൃ വീസയാണ്. ഒരു തവണ അപേക്ഷിച്ചാൽ രണ്ട് വർഷം വരെ നീണ്ടുനിൽക്കുന്ന സന്ദർശനങ്ങൾ അനുവദിക്കും.  കൂടാതെ, വീസ കാലാവധി കഴിയുമ്പോൾ അപേക്ഷകന് വീസ പുതുക്കാൻ കഴിയും. സാധാരണ സന്ദർശക വീസയുമായി താരതമ്യപ്പെടുത്തുമ്പോൾ, സൂപ്പർ വീസ കൂടുതൽ ദൈർഘ്യമേറിയ താമസം അനുവദിക്കുന്നു. 

∙ ആർക്കാണ് സൂപ്പർ വീസയ്ക്ക് യോഗ്യതയുള്ളത്? 
സൂപ്പർ വീസ ലഭിക്കാൻ യോഗ്യതാ ചില മാനദണ്ഡങ്ങൾ പാലിക്കണം. 

∙ സൂപ്പർ വീസയ്ക്ക് അപേക്ഷിക്കുന്നവർ കനേഡിയൻ പൗരനോ കാനഡയിലെ സ്ഥിര താമസക്കാരനോ ആയ വ്യക്തിയുടെ മാതാപിതാക്കളോ മുത്തശ്ശിയോ ആയിരിക്കണം.
∙ കാനഡയിൽ നിന്നുള്ള നിങ്ങളുടെ കുട്ടിയുടെയോ പേരക്കുട്ടിയുടെയോ ക്ഷണക്കത്ത് ആവശ്യമാണ്. ഈ കത്തിൽ കാനഡയിലെ നിങ്ങളുടെ താമസ കാലയാളവിൽ  സാമ്പത്തിക പിന്തുണ ഉറപ്പ് നൽകണം. വീട്ടിലെ കുടുംബാംഗങ്ങളുടെ എണ്ണവും അവരുടെ പേരുകളും കത്തിൽ ഉണ്ടായിരിക്കണം. ക്ഷണിക്കുന്ന വ്യക്തിയുടെ കനേഡിയൻ പൗരത്വത്തിന്‍റെയോ സ്ഥിര താമസത്തിന്‍റെയോ തെളിവിന്‍റെ ഫോട്ടോകോപ്പിയും അപേക്ഷയുടെ കൂടെ സമർപ്പിക്കണം. 
∙ കനേഡിയൻ ഇൻഷുറൻസിൽ നിന്നുള്ള സ്വകാര്യ മെഡിക്കൽ ഇൻഷുറൻസിന്‍റെ തെളിവും സന്ദർശന ഉദ്ദേശ്യവും അധികൃതരെ ബോധ്യപ്പെടുത്തണം.

English Summary:

Know about candidan super visa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com