ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ ചാപ്റ്ററിനു നവനേതൃത്വം
Mail This Article
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാനഡ ചാപ്റ്ററിന്‍റെ പുതിയ പ്രസിഡന്റായി ഷിബു കിഴക്കേകുട്ടിനെ തിരഞ്ഞെടുത്തു. നോർത്ത് അമേരിക്കയിലെ പ്രശസ്ത മാസികയായ മാസപ്പുലരിയുടെ എഡിറ്ററും 24ന്യൂസ് ലൈവ്.കോം എന്ന വാർത്താ പോർട്ടലിന്‍റെ ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ഷിബു, ഇതിനകം കാനഡയിലെ ഇന്ത്യൻ സമൂഹത്തിൽ നിറസാന്നിധ്യമാണ്.
പുതിയ സെക്രട്ടറിയായി വിൻസെന്‍റ്പാപ്പച്ചനെ നിയമിച്ചു. ഫ്‌ളവേഴ്സ് ടിവിയുടെ കാനഡ മേഖലയിൽ പ്രോഗ്രാം കോർഡിനേറ്ററായും സി ന്യൂസ് ലൈവ് സെക്കുലർ ഓൺലൈൻ ന്യൂസ് പോർട്ടലിന്‍റെ ഗ്ലോബൽ കോർഡിനേറ്ററായും പ്രവർത്തിക്കുന്ന വിൻസെന്‍റ്, വിപ്രോയുടെ ഐടി പ്രോഗ്രാം മാനേജർ കൂടിയാണ്.
ഐ.പി.സി.എന്‍.എ കാനഡ ചാപ്റ്ററിന്‍റെ പുതിയ ട്രഷററായി അനീഷ് മാറാമറ്റത്തെ നിയമിച്ചു. സി മലയാളം ടിവി, എന്റർടൈൻമെന്‍റ് ഇവന്‍റ് കമ്പനി 'മാറാമറ്റം പ്രൊഡക്ഷന്‍സ്', 'പൂഞ്ഞാര്‍ ന്യൂസ്' എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ് അനീഷ്. അവതാരകൻ, പ്രഫഷനൽ ഗായകൻ, നിർമാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.
ഐ.പി.സി.എന്‍.എ കാനഡ ചാപ്റ്ററിന്‍റെ പുതിയ വൈസ് പ്രസിഡന്റായി ബിജു കട്ടത്തറയെ നിയമിച്ചു. വടക്കേ അമേരിക്കയിലുടനീളം സ്റ്റേജ് ഷോകളും ചലച്ചിത്ര അവാർഡുകളും സംഘടിപ്പിക്കുന്ന 'മാളു എന്റർടൈൻമെന്‍റ് ഗ്രൂപ്പ്' (എംഇജി) ന്‍റെ പ്രസിഡന്‍റാണ് ബിജു. നിരവധി കലാ, കായിക, സാംസ്‌കാരിക, കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്.
ഐ.പി.സി.എന്‍.എ കാനഡ ചാപ്റ്ററിന്‍റെ പുതിയ ജോയിന്‍റ് സെക്രട്ടറിയായി ഡേവിസ് ഫെര്‍ണാണ്ടസിനെ നിയമിച്ചു. കൈരളി ടിവിയുടെ കാനഡ മേഖലാ തലവനും വേൾഡ് മലയാളി കൗൺസിൽ ഒന്‍റാറിയോ പ്രോവിന്‌സിന്‍റെ പ്രസിഡന്റുമായ ഡേവിസ്, 'കാനേഡിയൻ താളുകളുടെ' സിഇഒ കൂടിയാണ്.
ഐ.പി.സി.എന്‍.എ കാനഡ ചാപ്റ്ററിന്‍റെ പുതിയ ജോയിന്‍റ് ട്രഷററായി ജിത്തു നായരെ നിയമിച്ചു. 10 വർഷത്തിലധികം ബ്രോഡ്കാസ്റ്റ് മീഡിയയിൽ പ്രവർത്തിച്ച പരിചയമുള്ള ജിത്തു, കാനഡയിലേക്ക് കുടിയേറുന്നതിന് മുമ്പ് കേരളത്തിലെ പ്രമുഖ ടിവി ചാനലുകളായ കൈരളി അറേബ്യ, ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം ദുബായ് മീഡിയ എന്നിവിടങ്ങളിൽ പരസ്യങ്ങളുടെ സെയിൽസ് മാനേജരായി 8 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്.
ഴിഞ്ഞ 2 വർഷത്തോളം ഐ.പി.സി.എൻ.എ കാനഡ ചാപ്റ്ററിന്‍റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച സേതു വിദ്യാസാഗർ 23 വർഷത്തെ ദൃശ്യ മാധ്യമ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ്. എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് ജേണലിസം നേടിയ സേതു, 2001 മുതൽ 2006 വരെ ഇന്ത്യാവിഷനിൽ സീനിയർ എഡിറ്ററായി പ്രവർത്തിച്ചു. 2006 ൽ കാനഡയിലേക്ക് കുടിയേറിയ ശേഷം, അദ്ദേഹം അവിടെത്തന്നെ മാധ്യമ രംഗത്ത് സജീവമായി തുടർന്നു.
മറ്റൊരു അംഗം അവതാരക, ആർജെ, അഭിനേത്രി എന്നിവയിൽ മികവ് തെളിയിച്ച കവിത കെ മേനോണ്. 2005 മുതൽ സൂര്യ ടിവിയിൽ അവതാരകയായി പ്രവർത്തിച്ച കവിത, പിന്നീട് കേരളത്തിലെ ആദ്യ എഫ്എം ആർജെമാരിൽ ഒരാളായി മാറി. മലയാള മനോരമ റേഡിയോ മാംഗോ 91.9 (തൃശ്ശൂർ) ൽ പ്രൊഡ്യൂസറായും അവർ പ്രവർത്തിച്ചിട്ടുണ്ട്.