ബൈഡൻ പരാജയം, വോട്ട് ട്രംപിന്; നിലപാട് വ്യക്തമാക്കി ഹേലി
Mail This Article
വാഷിങ്‌ടൻ ഡിസി ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച റിപ്പബ്ലിക്കൻ പ്രൈമറിയിൽ സ്ഥാനാർഥിയായിരുന്ന നിക്കി ഹേലി രംഗത്ത്. തിരഞ്ഞെടുപ്പിൽ താൻ ട്രംപിന് വോട്ട് ചെയ്യുമെന്ന് ഹേലി വ്യക്തമാക്കി.
ബുധനാഴ്ച വാഷിങ്‌ടൻ ഡിസിയിലെ ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പ്രസംഗത്തിന് ശേഷം നടന്ന് ചോദ്യോത്തര വേളയിൽ, ദേശീയ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിൽ ജോ ബൈഡൻ അല്ലെങ്കിൽ ഡോണൾഡ് ട്രംപ് ആരായിക്കും അമേരിക്കയെ നയിക്കാൻ മികച്ചതെന്ന് ചോദ്യത്തിന് മറുപടി പറയുന്നതിനിടെ ഹേലി ട്രംപിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ശത്രുക്കളെ കണക്കിലെടുത്ത്, അതിർത്തി സുരക്ഷിതമാക്കുന്ന തൊഴിലുടമകളുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന പ്രസിഡന്റിനെ താൻ പിന്തുണയ്ക്കും. ട്രംപ് ഈ നയങ്ങളിൽ പൂർണത പുലർത്തിയിട്ടില്ല. പക്ഷെ ബൈഡൻ ഈ വിഷയത്തിൽ പരാജയമാണ്. അതിനാൽ ഞാൻ ട്രംപിന് വോട്ട് ചെയ്യുമെന്നും ഹേലി പറഞ്ഞു.