ADVERTISEMENT

അറ്റ്ലാന്‍റ∙ ജോർജിയ സംസ്ഥാന സെനറ്റിലേക്ക് മത്സരിക്കാനുള്ള ഡെമോക്രാറ്റിക് പാർട്ടിയിലെ കടമ്പയിൽ ഇന്ത്യൻ വംശജനായ അശ്വിൻ രാമസ്വാമിക്ക് വിജയം. ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ച അശ്വിൻ രാമസ്വാമി നിലവിലെ റിപ്പബ്ലിക്കൻ സെനറ്റർ ഷോൺ സ്റ്റില്ലിനെ  നേരിടും. നവംബറിൽ 2020ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചതിന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം കുറ്റാരോപിതനായ വ്യക്തിയാണ് ഷോൺ. 

തിരഞ്ഞെടുക്കപ്പെട്ടാൽ, ജോർജിയ സംസ്ഥാനത്ത് ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയും ജോർജിയയിൽ ഈ സ്ഥാനം നേടുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കക്കാരനും അശ്വിൻ ആയിരിക്കും.നവംബറിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അശ്വിൻ രാമസ്വാമിക്ക് 25 വയസ്സ് പൂർത്തിയാകും. 25 വയസ്സും അതിന് മുകളിൽ പ്രായമുള്ളവർക്കാണ് സെനറ്റിലേക്ക് മത്സരിക്കാൻ നിയമപരമായി അവകാശമുള്ളത്.

ജോൺസ് ക്രീക്കിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന അശ്വിൻ ഇപ്പോൾ പ്രചാരണ ചൂടിലാണ് . ഇതിനിടെ ഈ ആഴ്ച ജോർജ് ടൗൺ ലോ സ്കൂളിൽ നിന്ന് ബിരുദം നേടി. അശ്വിൻ രാമസ്വാമിയുടെ മാതാപിതാക്കൾ 1990ലാണ് തമിഴ്‌നാട്ടിൽ നിന്ന് യുഎസിലേക്ക് കുടിയേറിയത്.

English Summary:

Indian-American candidate Ramaswamy wins Democratic primary in Georgia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com