ADVERTISEMENT

ചാലക്കുടി (തൃശൂർ) ∙ കാനഡയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഡോണയുടെ മൃതദേഹം ഇന്നോ നാളെയോ ചാലക്കുടിയിലെ വീട്ടിലെത്തിക്കും.

ഇന്നു 11നു ഡൽഹി വിമാനത്താവളത്തിലും നാളെ കൊച്ചിയിലും എത്തിച്ച് നാളെ വീട്ടിലേക്കു കൊണ്ടുവരാനാകുമെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. ഡൽഹിയിൽ നിന്ന് ഇന്നു തന്നെ മൃതദേഹം ഇവിടേക്കു കൊണ്ടുവരാനാകുമോ എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഓഫിസുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ ആരാഞ്ഞിട്ടുണ്ട്. പാലസ് റോഡിൽ പടിക്കല സാജന്റെയും ഫ്ലോറയുടെയും മകൾ ഡോണയാണു (30) 6നു കാനഡയിൽ മരിച്ചത്.

ഇവരുടെ ഭർത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാൽ കെ. പൗലോസിനെ കാണാതായതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കനേഡിയൻ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ലുക്ക് ഔട്ട് നോട്ടിസ് ഇറക്കുകയും ചെയ്തു. ഇയാൾ ഇന്ത്യയിലേയ്ക്കു കടന്നെന്നും ഡൽഹി എയർപോർട്ടിൽ എത്തിയെന്നും അന്വേഷണോദ്യോഗസ്ഥർക്കു വിവരം ലഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.

ബന്ധുക്കൾ കേരള ഡിജിപിക്കും റൂറൽ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നെങ്കിലും സംസ്ഥാന പൊലീസ് അന്വേഷണം ആരംഭിച്ചില്ലെന്നാണു സൂചന. 16നു കാനഡയിലുള്ള ബന്ധുക്കൾക്കു മൃതദേഹം കാണാൻ അനുമതി ലഭിച്ചിരുന്നു. സെന്റ് മേരീസ് ഫൊറോന പള്ളിയിലായിരിക്കും സംസ്കാരം.

കാനഡയിൽ മഞ്ഞുവീഴ്ചയുള്ള ഭാഗങ്ങളിൽ സ്ഥിതിഗതികൾ സാധാരണനിലയിലാക്കുന്ന കമ്പനിയിലെ ഉദ്യോഗസ്ഥയായിരുന്നു ഡോണ. ഡിസംബറിൽ നാട്ടിലെത്തിയിരുന്നു. ജനുവരിയിലാണു കാനഡയിലേക്കു മടങ്ങിയത്. 3 വർഷം മുൻപായിരുന്നു ലാലുമായി വിവാഹം.

English Summary:

Donna's Body Will be Brought Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com