ഹെയ്തിയിൽ മൂന്ന് മിഷനറിമാർ കൊല്ലപ്പെട്ടു
Mail This Article
ഓക്‌ലഹോമ ∙ ഹെയ്തിയിൽ മൂന്ന് മിഷനറിമാർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മിഷൻ സ്ഥാപകയായ അലീഷ്യ ലോയ്ഡിന്‍റെ മകൻ ഡേവിഡ് ലോയ്ഡ് മൂന്നാമനും (23) ഭാര്യ നതാലി ലോയ്ഡും (21) ഉൾപ്പെടുന്നു. നതാലി ലോയ്ഡ് മിസോറി സംസ്ഥാന പ്രതിനിധിയുടെ മകളാണെന്ന് റിപ്പോർട്ടുകൾ. വ്യാഴാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ മറ്റൊരു മിഷൻ അംഗവും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട രണ്ട് പേർ അമേരിക്കൻ പൗരന്മരാണ്.
ഇവരുടെ മരണ വിവരം അലീഷ്യ ലോയ്ഡാണ് സ്ഥീകരിച്ചത്. വെള്ളിയാഴ്ച രാത്രി ഒരു സംഘം ആളുകൾ മിഷൻ ആസ്ഥാനം ആക്രമിക്കുകയായിരുന്നുവെന്ന് അലീഷ്യ ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ആക്രമണമുണ്ടായത്. മിഷൻ ജീവനക്കാരനായ ഒരാൾ തന്നെ ഫോണിൽ വിളിച്ച് സംഭവം വിവരിക്കുകയായിരുന്നു
ആദ്യം എത്തിയ സംഘം സംഘടനയുടെ ജീവനക്കാരനെ മർദ്ദിക്കുകയും സംഘടനയുടെ വാഹനങ്ങളും മറ്റ് സാധനങ്ങളും കൊണ്ടുപോകുകയും ചെയ്തു. പിന്നീട് രണ്ടാമത്തെ സംഘം എത്തി സംഘടനയുടെ കീഴിലുള്ള ചെറിയ വീട്ടിൽ താമസിച്ചിരുന്ന ഡേവിഡ് ലോയ്ഡ് മൂന്നാമനെയും ഭാര്യ നതാലി ലോയ്ഡിനെയും 20 വർഷമായി മിഷൻ സ്ഥാപനത്തിൽ താമസിച്ചിരുന്ന ഹെയ്തിയൻ ജീവനക്കാരനെയും കൊലപ്പെടുത്തി.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നും അലീഷ്യ വ്യക്തമാക്കി.