ADVERTISEMENT

ന്യൂയോർക്ക്∙ താൻ നിരപരാധിയാണ്,ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയ കേസിൽ കുറ്റക്കാരനായി കോടതി കണ്ടെത്തിയതിന് പിന്നാലെ ഡോണൾഡ് ട്രംപ്  കോടതിക്ക് പുറത്ത് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

ജഡ്ജി അഴിമതിക്കാരാനാണെന്ന് ആരോപിച്ച ട്രംപ് രാജ്യത്ത് ഇപ്പോൾ കൃത്രിമം കാണിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. യഥാർഥ വിധി നവംബറിലെ പ്രസിഡന്‍റ്  തിരഞ്ഞെപ്പുടിൽ ജനം തീരുമാനിക്കും. ഇവിടെ എന്താണ് സംഭവിച്ചതെന്ന് അവർക്കറിയാം, ഇവിടെ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം.  രാഷ്ട്രീയ എതിരാളിയെ മുറിവേൽപ്പിക്കാനാണു  ബൈഡൻ ഭരണകൂടം ഇത് ചെയ്തതെന്നും ട്രംപ് വ്യക്തമാക്കി.

 "നിയമവാഴ്ചയെ ബഹുമാനിക്കുന്നു  അഭിപ്രായമൊന്നുമില്ല" എന്നാണ് കേസിലെ വിധിയെക്കുറിച്ച് വൈറ്റ് ഹൗസ് അഭിഭാഷകന്‍റെ ഓഫിസ് വക്താവ് ഇയാൻ സാംസ് പ്രതികരിച്ചത്. 

English Summary:

trump: 'I'm a very innocent man'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com