ADVERTISEMENT

ഡാലസ്∙ ഇൻഡി ഫിലിംസിന്‍റെ ബാനറിൽ ഡാലസിൽ നിന്നുള്ള മലയാളി വ്യവസായി ബെന്നി ഇണ്ടിക്കുഴി നിർമിച്ച കുടുംബ സ്ത്രീയും കുഞ്ഞാടും കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനമാരംഭിച്ചു. ചിത്രം അടുത്തയാഴ്ച അമേരിക്കയിലെ തിയറ്ററുകളിലെത്തും. ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രം മഹേഷ് പി. ശ്രീനിവാസനാണ് കഥയെഴുതി സംവിധാനം ചെയ്തത്. 

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന ചിത്രമാണിത്. കോതനല്ലൂർ സ്വദേശിയായ ബെന്നി 30 വർഷമായി ഡാലസിൽ മൊട്ടൽ-ലിക്കർ ബിസിനസ് രംഗത്തു പ്രവർത്തിക്കുന്നു. നിർമാതാവായ ബെന്നി ഇണ്ടിക്കുഴി ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. നേരത്തെയും ബെന്നി  സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 

kudumba-streeyum-kunjadum3

കലാഭവൻ ഷാജോൺ, അന്നാ രേഷ്മ രാജൻ, സ്നേഹാ ബാബു, സലിം കുമാർ, പക്രു, ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, നിമ്മാതാവ് ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയാ, സ്നേഹാ ശ്രീകുമാർ, മങ്കാമഹേഷ്, ഷാജി മാവേലിക്കര, ബിന്ദു എൽസി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.

kudumba-streeyum-kunjadum2

തിരക്കഥ, സംഭാഷണം - ശ്രീകുമാർ അറക്കൽ. ഗാനങ്ങൾ - സജിൽ ശ്രീകുമാർ, നാടൻപാട്ട് - മണികണ്ഠൻ. സംഗീതം - ശ്രീജു ശ്രീധർ. ഛായാഗ്രഹണം - ലോവൽ എസ്. എഡിറ്റിംഗ് - രാജാ മുഹമ്മദ്. കലാസംവിധാനം -രാധാകൃഷ്ണൻ - പ്രൊഡക്ഷൻ കൺട്രോളർ - ദീപു എസ്. കുമാർ. വാഴൂർ ജോസ്. ഫോട്ടോ - ശാലു പേയാട്. 

English Summary:

Film Kudumba Sthreeyum kunjaadum Release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com