കാണികളെ സംഗീത സാഗരത്തിൽ ആറാടിച്ച് 'പാട്ടുപെട്ടി'യുടെ വാർഷികാഘോഷം 'മേളം'
Mail This Article
ന്യൂയോർക്ക് ∙ അമേരിക്കയിലെ സാധാരണ വാട്സ്ആപ്പ് ഗ്രൂപ്പായി ഒരു പതിറ്റാണ്ടു മുമ്പ് സംഗീത പ്രേമിയായ മനോജ് കിഴക്കൂട്ട് തുടങ്ങിയ കൂട്ടായ്മയാണ് 'എൻ.ജെ മലയാളീസ്'. ആയിരത്തിഅറുപതില്പരം സംഗീത പ്രേമികളുടെ ഒരു ബ്രിഹത്തായ ഒരു മലയാളി കമ്മ്യൂണിറ്റിയായി ഇപ്പോൾ വളർന്നു. 2023-ൽ 'എൻ.ജെ മലയാളീസ്' തുടങ്ങിയ ഒരു പുതിയ പ്രോജക്ട് ആണ് 'പാട്ട്പെട്ടി'.
ന്യൂ ജേഴ്സി-ന്യൂ യോർക്ക് മേഖലകളിൽ വേദികളിൽ അവസരം കിട്ടാത്ത കഴിവുള്ള കലാകാരന്മാർക്ക് അവസരം നൽകാനായി മാത്രം തുടങ്ങി വെച്ച ഒരു പരിപാടിയാണ് 'പാട്ടുപെട്ടി'. വെറും ആറ് കലാകാരന്മാരെ വച്ച് തുടങ്ങിയ ഈ 'പാട്ടുപെട്ടി' ഇപ്പോൾ നൂറിൽ പരം കലാകാരന്മാരുടെ ഒരു കൂട്ടായ്മയായി വളർന്നു പന്തലിച്ചു. എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചയാണ് പാട്ടു പെട്ടിയുടെ പരിപാടികൾ നടത്താറുള്ളത്. ഈ പരിപാടിയിൽ പങ്കെടുത്തതിനു ശേഷം കലാകാരന്മാർക്ക് കുറെയധികം സ്റ്റേജുകൾ കിട്ടി. ഈ പ്രോഗ്രാമിന്റെ വാർഷിക ആഘോഷമായിരുന്നു 'മേളം.'
'മേളം' സംഗീത പരിപാടിയുടെ മീഡിയ പാർട്ണർ ആകാനും. അത് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ എത്തിക്കാനും പ്രവാസി ചാനലിന് കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്നു പ്രവാസി ചാനൽ ന്യൂജഴ്ർസി റീജിയണൽ ഡയറക്ടർ റോയ് മാത്യു പറഞ്ഞു.
പാട്ടുപെട്ടിയുടെ കോർ കമ്മിറ്റി, 1. മനോജ് കിഴക്കൂട്ട്, 2. ബിഷോയ് കൊപ്പാറ, 3. ജീവൻ രവീന്ദ്രൻ, 4. സജിത്ത് കുമാർ, 5. സമൽ ആനന്ദ്. ട്രൈ സ്റ്റേറ്റ് ഏരിയയിലെ ഏറ്റവും കഴിവുള്ള കലാകാരന്മാർ ആണ് ഈ പരിപാടിയിൽ പങ്കെടുത്തവർ എല്ലാവരും.
നാല് വയസ്സു മുതൽ അറുപത്തഞ്ചു വയസ്സു വരെയുള്ള കലാകാരന്മാർ ഇതിൽ പങ്കെടുക്കുന്നുണ്ട്. ന്യൂ ജേഴ്‌സി സോമർസെറ്റിലെ ടാഗോർ ഹാളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സംഗീത പരിപാടി അരങ്ങേറിയപ്പോൾ നഗരം ആവേശത്തിൽ മുഴുകി. കലാകാരന്മാരുടെ അവിശ്വസനീയമായ കഴിവുകൾ പ്രദർശിപ്പിച്ച വേദിയിൽ പങ്കെടുത്തവരെല്ലാം തന്നെ ഈ പരിപാടിയെ പ്രശംസിച്ചു. സംഗീതത്തിൻ്റെയും, നൃത്തത്തിന്റെയും, ആഘോഷത്തിൻ്റെയും അവിസ്മരണീയ സായാഹ്നമായി 'മേളം' മാറി.
ഇപ്പോൾ 'എൻ.ജെ മലയാളീസിനു' 21 സബ് ഗ്രൂപ്പുകൾ ഉണ്ട്. ജോലി നോക്കുന്നവർക്കും, കൃഷിക്കാർക്കും, പാചകം ഇഷ്ടമുള്ളവർക്കും, യാത്രകൾ ചെയ്യാൻ ഇഷ്ടമുള്ളവർക്കും എല്ലാവർക്കും അതിൻറെതായ സബ് ഗ്രൂപ്പുകൾ ഉണ്ടെന്നതും ഈ കൂട്ടായ്മയുടെ പ്രത്യേകതയാണ്.