ADVERTISEMENT

ഫിലഡല്‍ഫിയ ∙ കഴിഞ്ഞ മാസാവസാനം നടന്ന സ്ക്രിപ്പ്സ് നാഷനല്‍ സ്പെല്ലിങ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനം  ഇന്ത്യൻ വംശജനായ എഴാം ക്ലാസ് വിദ്യാര്‍ഥി ബൃഹത് സോമ(12) കരസ്ഥമാക്കി. 90 സെക്കന്റിനുള്ളില്‍ 29 ഇംഗ്ലിഷ് വാക്കുകള്‍ കൃത്യമായി സ്പെല്‍ ചെയ്തു. അനേകലക്ഷം ജനങ്ങള്‍ ടെലിവിഷനില്‍ക്കൂടിയും ഓണ്‍ലൈനിലും വീക്ഷിച്ച സ്പെല്ലിങ് ബീ മത്സരം മേരിലാന്‍ഡ് സ്റ്റേറ്റില്‍ ആണ് നടന്നത്. 2019-ലെ മത്സര വേദിയിലുണ്ടായിരുന്ന 8 മത്സരാര്‍ഥികളില്‍ 7 ഉം ഇന്ത്യന്‍ പാരമ്പര്യത്തിലുള്ളവരായിരുന്നു.

മത്സരശേഷം നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ ഭഗവത്ഗീതയിലെ വചനങ്ങള്‍ 80 ശതമാനവും ഓർമയില്‍ ഉണ്ടെന്നും കാണാപാഠം ഉച്ഛരിക്കുവാന്‍ പ്രാപ്തനാണെന്നും ബ്രുഹത് സോമ  മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും ഏതാനും ശ്ലോകങ്ങള്‍ ഭക്തിയോടെ ചൊല്ലുകയും ചെയ്തു.

അമേരിക്കന്‍ കുടിയേറ്റത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ വംശജരുടെ നിഷ്കപടമായ കുടുംബസ്നേഹവും കഠിനാദ്ധ്വാനവും വിദ്യാഭ്യാസത്തിനും സാമൂഹ്യ ബന്ധങ്ങള്‍ക്ക് ഉത്തജനവും ഊര്‍ജ്ജവും നല്‍കുന്നതായി പല സാമൂഹ്യ പ്രവര്‍ത്തകരും അവകാശപ്പെടുന്നു. 2022-ലെ ജനസംഖ്യാ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ ജനിച്ച് അമേരിക്കയില്‍ എത്തിയ 31 ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ ശരാശരി പ്രതിവര്‍ഷ വരുമാനം 1,47,000 ഡോളറില്‍ എത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2021-ല്‍ സ്പെഷ്യലൈസ്ഡ് തൊഴിലിനുവേണ്ടി അമേരിക്കന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയ എച്ച്-1 ബി വീസയില്‍ 74 ശതമാനവും ഇന്ത്യൻ യുവതീയുവാക്കള്‍ക്കു ലഭിച്ചതിനോടൊപ്പം 2022-23 കാലഘട്ടത്തില്‍ ഏകദേശം 2,69,000 ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് അമേരിക്കന്‍ യൂണിവേഴ്സിറ്റികളിലും കോളജുകളിലും അഡ്മിഷനും കിട്ടിയതായി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്റര്‍നാഷനല്‍ എജ്യുക്കേഷന്‍ പ്രസ്താവനയില്‍ പറയുന്നു.

2016-ല്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ജോയിന്റ് സെക്‌ഷനെ സംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍  ഇന്ത്യൻ വംശജരായ അമേരിക്കന്‍ സ്റ്റുഡന്‍സിനെ പുകഴ്ത്തിയതിനോടൊപ്പം ഉന്നത നിലകളിലേക്കുള്ള പ്രയാണം കഠിനാദ്ധ്വാനത്തിലൂടെ തുടരണമെന്നും ഉപദേശിച്ചു.

വീട്ടില്‍ തെലുങ്ക് ഭാഷയില്‍ സംസാരിച്ചാലും അമേരിക്കന്‍ സ്പെല്ലിങ് ബീ മത്സരത്തില്‍ മുഖ്യമായും പങ്കെടുക്കുന്നത് ആന്ധ്രാപ്രദേശില്‍നിന്നും തെലങ്കാനയില്‍നിന്നും കുടിയേറിപാര്‍ത്തവരുടെ കുട്ടികളാണ്. സ്പെല്ലിങ് ബീ മത്സരം വേദിയില്‍ നടക്കുമ്പോഴും പരസ്പരം മാതൃഭാഷയായ തെലുങ്കില്‍തന്നെ ടെലിവിഷനില്‍ സംസാരിക്കുന്നതായി ഒരു മത്സരാര്‍ഥിയുടെ പിതാവ് ദസാറി വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ സ്പെല്ലിങ് ബീ ചാമ്പ്യന്‍ഷിപ്പ്  ഗുജറാത്ത് സ്റ്റേറ്റിലെ ദേവ് ഷായ്ക്ക് കിട്ടിയിരുന്നു. 2022-ലെ വിജയിയായ ഹാരിനി ലോഗന്റെ പിതാവ് എന്‍ജിനീയറും മാതാവ് ഡോക്ടറുമാണ്. 

English Summary:

Indian-Origin Boy Brihad Soma Wins Scripps National Spelling Bee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com