ADVERTISEMENT

വിൽമിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ ലഹരി ഉപയോഗത്തിന്റെ കാര്യത്തിൽ നുണ പറഞ്ഞതിനു കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ഇതാദ്യമാണ് ഭരണത്തിലുള്ള യുഎസ് പ്രസിഡന്റിന്റെ മക്കളിലൊരാൾക്കെതിരെ കുറ്റം ചുമത്തുന്നത്.

ലഹരിക്കടിമയാണെന്ന കാര്യം മറച്ചുവച്ച് അനധികൃതമായി തോക്കുവാങ്ങിയതിനു പുറമേ കലിഫോ‍ർണിയയില‍െ നികുതി വെട്ടിപ്പ് ഉൾപ്പെടെ ആരോപണങ്ങളും ഹണ്ടർക്കെതിരെയുണ്ട്. ലഹരിവസ്തുക്കൾക്കായും ആഡംബരക്കാറുകൾക്കായും ലക്ഷങ്ങൾ ചെലവഴിച്ച ഹണ്ടർ 2016 നും 2019 നും ഇടയിൽ അടയ്ക്കേണ്ടിയിരുന്ന 14 ലക്ഷം ഡോളർ നികുതിയിൽ വെട്ടിപ്പു നടത്തിയെന്നാണ് കുറ്റപത്രം. ആരോപണങ്ങളെല്ലാം ഹണ്ടർ നിഷേധിച്ചു. സെപ്റ്റംബർ 5ന് ലൊസാഞ്ചലസിൽ വിചാരണ നടക്കും.

നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെതിരെ ബിസിനസ് തട്ടിപ്പു കുറ്റം ചുമത്തിയതിനു പിന്നാലെയാണ് എതിർസ്ഥാനാർഥിയായ ബൈഡന്റെ മകനെതിരെയും കോടതി വിധി.

English Summary:

President's Son Hunter Biden Convicted of Lying About Drug use to Buy Gun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com