ADVERTISEMENT

പെൻസിൽവേനിയ ∙ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും കാത്തുസൂക്ഷിക്കാനുള്ള ഇന്ത്യൻ ജനതയുടെ സന്ദേശമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റെ  പെൻസിൽവേനിയ ഘടകം അഭിപ്രായപ്പെട്ടു. നാനൂറിലേറെ സീറ്റുകൾ നേടുമെന്ന പ്രഖ്യാപനത്തോടെ  ബി ജെ പി നടത്തിയ പ്രചാരണം ഭരണ ഘടന തിരുത്തിയെഴുതുമെന്ന ഭീതി ജനങ്ങളിൽ ഉളവാക്കിയതിനാൽ  കേവല ഭൂരിപക്ഷം നേടാനുള്ള  സാധ്യത ഇല്ലാതാക്കി. ലോകത്തിലെ ഏറ്റവും വലിയ മതേതരത്വ രാഷ്ട്രമായ ഇന്ത്യയിൽ മത വിദ്വേഷത്തിന് സ്ഥാനമില്ല എന്ന് മോദിയെയും ബി ജെ പിയെയും ഓർമ്മപ്പെടുത്തുന്ന ഒന്നായിത്തീർന്നു തിരഞ്ഞെടുപ്പ് ഫലം. 

കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയായ പിണറായി വിജയന്റെയും സിപിഎമ്മിന്റെയും  ധാർഷ്ട്യം നിറഞ്ഞ സമീപനത്തോടുള്ള  ജനങ്ങളുടെ പ്രതികരണമാണ് യു ഡി എഫിന് കേരളത്തിൽ ലഭിച്ച വിജയം. ഇന്ത്യ മുന്നണിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും കേരളത്തിൽ യു ഡി എഫിന്റെയും വിജയത്തിൽ അനുമോദനങ്ങൾ അർപ്പിക്കുവാൻ ജൂൺ ഒൻപതിന് ഫിലഡൽഫിയ പമ്പ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  കേരള ചാപ്റ്റർ പെൻസിൽവാനിയ ഘടകം പ്രസിഡന്റ് സാബു സ്‌കറിയയുടെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി  കൊച്ചുമോൻ വയലത്ത്, ട്രഷറർ ജോർജ് ഓലിക്കൽ, വൈസ് പ്രസിഡന്റുമാരായ  അലക്സ് തോമസ്, ജീമോൻ ജോർജ്, വൈസ് ചെയർമാൻ ഫിലിപ്പോസ് ചെറിയാൻ, പ്രോഗ്രാം കോഓർഡിനേറ്റർ തോമസ് കുട്ടി  വർഗീസ്, ഓവർസീസ്  കോൺഗ്രസ് നാഷണൽ ജോയിന്റ് സെക്രട്ടറി ഡോ. ഈപ്പൻ ദാനിയേൽ, ഐ.ഒ.സി കേരള പെൻസിൽവാനിയ ചാപ്റ്റർ നേതാക്കളായ  സുമോദ്  നെല്ലിക്കാല, എൽദോ വർഗീസ്, ജോൺ ചാക്കോ, ബിമൽ ജോൺ, ഷാജി സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Indian Overseas Congress Pennsylvania Chapter INDIA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com