ADVERTISEMENT

ന്യൂയോർക്ക്∙ സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലുടനീളമുള്ള നൂതന സ്റ്റാർട്ടപ്പുകളിലെ തന്ത്രപരമായ നിക്ഷേപങ്ങൾക്ക് പേരുകേട്ട യുഎസ് ആസ്ഥാനമായുള്ള പ്രമുഖ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമാണ് വികസ് വെഞ്ചർസ്. സുസ്ഥിരമായ വളർച്ച കൈവരിക്കുന്നതിന് ആവശ്യമായ വിഭവങ്ങളും വൈദഗ്ധ്യവും പ്രദാനം ചെയ്യുന്ന ബിസിനസുകളെ തിരിച്ചറിയുന്നതിനും ഇത്തരം സ്റ്റാർട്ടപ്പുകളിലെ നിക്ഷേപത്തിനും പേരുകേട്ടതാണ് വികസ് വെഞ്ചർസ്. ഈ സ്ഥാപനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മൻ ഗിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. അടുത്തിടെയാണ് താരം സ്ഥാപനത്തിൽ നിക്ഷേപം നടത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഔലാഖ്, സന്ധു എന്നിവരുടെ കൂടെ ഗിൽ ഇരിക്കുന്ന ചിത്രം കമ്പനിയുടെ ഇൻസ്റ്റഗ്രാം പേജിൽ അഞ്ച് ദിവസം മുൻപ് വന്നിരുന്നു. ഇന്ത്യൻ ട്വന്‍റി20 ലോകകപ്പ് ടീമിനൊപ്പം ന്യൂയോർക്കിൽ പര്യടനം നടത്തുന്നതിനിടെയാണ് ഗില്ലിന്‍റെ ചിത്രം കമ്പനിയുടെ ഇൻസ്റ്റഗ്രാം പേജിൽ പേജിൽ പ്രത്യക്ഷപ്പെട്ടത്. ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കു ശേഷം ശുഭ്മൻ ഗിൽ, ആവേശ് ഖാൻ എന്നിവരെ ഇന്ത്യയിലേക്കു മടക്കി അയക്കാൻ ബിസിസിഐ തീരുമാനമെടുത്ത സാഹചര്യത്തിലാണ് കമ്പനി വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്. 

സമൂഹത്തെ മാറ്റി മാറിക്കുന്ന സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്ന ഒരു നിക്ഷേപ സ്ഥാപനമാണ് വിക്കസ് വെഞ്ചേഴ്‌സ് എന്നാണ് കമ്പനിയുടെ ഔദ്യോഗിക വെബ്സെറ്റിൽ പറയുന്നത്.

English Summary:

Shubman Gill Explores Business Opportunities In US, Partners With 'This' Big Firm As Investor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com