ഈച്ചകളെയും കൊതുക്കളെയും കണ്ടെത്തി; ഫോർട്ട് വർത്തിൽ റസ്റ്ററന്‍റ് അടച്ചുപൂട്ടി
Mail This Article
ഫോർട്ട് വർത്ത് ∙ ടാരന്‍റ് കൗണ്ടിയിലെ നഗരങ്ങളിലെ ഭക്ഷണശാലകളിൽ നടത്തിയ ആരോഗ്യ പരിശോധനയിൽ ഈച്ചകളെയും കൊതുക്കളെയും കണ്ടെത്തിയതിനെ തുടർന്ന് ഫോർട്ട് വർത്തിലെ ഒരു റസ്റ്ററന്‍റ് അടച്ചുപൂട്ടി. മേയ് 19 മുതൽ ജൂൺ ഒന്നുവരെ നടന്ന 146 പരിശോധനകളിൽ വിവിധ ഭക്ഷണശാലകളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ടാരന്‍റ് കൗണ്ടിയിലെ ഭക്ഷണശാലകളെല്ലാം ടാരന്‍റ് കൗണ്ടി പബ്ലിക് ഹെൽത്ത് വകുപ്പ് പരിശോധിക്കുകയും ഗ്രേഡ് ചെയ്യുകയും ചെയാറുണ്ട്. ഫോർട്ട് വർത്ത്, ആർലിങ്ടൺ, യൂലെസ്, നോർത്ത് റിച്ച്‌ലാൻഡ് ഹിൽസ് എന്നിവിടങ്ങളിലെ റസ്റ്ററന്‍റുകൾ ഒഴികെയാണിത്. ഡിമെറിറ്റ് സമ്പ്രദായത്തെ അടിസ്ഥാനമാക്കിയാണ് ഈ ഗ്രേഡിങ് നടത്തുന്നത്. 29 ഡീമെറിറ്റുകൾ കവിഞ്ഞാൽ റസ്റ്ററന്‍റ് തുടർ പരിശോധനയ്ക്ക് വിധേയമാകേണ്ടി വരും.
കെല്ലറിലെ 2041 റൂഫ് സ്നോയിലെ തായ് ഭക്ഷണശാലയ്ക്ക് 36 ഡീമെറിറ്റുകൾ ലഭിച്ചു. കൂളറുകൾ സുരക്ഷിതമായ താപനില നിലനിർത്താത്തതിനാൽ ഈ റസ്റ്ററന്‍റ് മാനേജർ സ്വമേധയാ അടച്ചുപൂട്ടി. പിന്നീട് വീണ്ടും തുറന്ന ഈ റസ്റ്ററന്‍റിന് 13 ഡീമെറിറ്റുകൾ ലഭിച്ചു.