ADVERTISEMENT

ടൊറന്‍റോ ∙  യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ ലെവിറ്റേറ്റ് എന്‍റർടെയ്ൻമെന്‍റ് ഒരുക്കുന്ന മഹാഓണത്തിൽ പങ്കെടുക്കാൻ കലാപ്രതിഭകൾക്കും അവസരം. സെപ്റ്റംബർ ഏഴിന് രാവിലെ 11 മുതൽ വൈകിട്ട് 11 വരെ നടക്കുന്ന മഹാഓണത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവരിൽനിന്ന് സംഘാടകർ അപേക്ഷ ക്ഷണിച്ചു. കേരളത്തനിമയുള്ള ഏതു കലാപരിപാടികളും അവതരിപ്പിക്കാം. മലയാളികളല്ലാത്തവർക്കും അവസരമുണ്ട്. 

  • Also Read

സ്പോൺസർഷിപ്പിനും അവസരമുണ്ട്. ഡിജിറ്റൽ ഡിസ്പ്ലേകളാൽ സമ്പന്നമായ ഇവിടെ ദിവസേന ലക്ഷത്തോളം പേരുടെ സാന്നിധ്യമാണുണ്ടാകാറുള്ളത്. വടക്കൻ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി ആഘോഷങ്ങളിലൊന്നായാണ് മഹാഓണ’ത്തെ സംഘാടകർ വിഭാവനം ചെയ്യുന്നത്. 

രാജ്യാന്തര വിദ്യാർഥികളിലെയും യുവജനങ്ങളിലെയും മികവുറ്റ കലാകാരന്മാരെ കണ്ടെത്തി അവർക്ക് വേദിയൊരുക്കുന്നതിനായാണ് ലെവിറ്റേറ്റ് എന്‍റർടെയ്ൻമെന്‍റിന് തുടക്കംകുറിച്ചത്. കാനഡയിലെ വിവിധ നഗരങ്ങളിലായി ഇതുവരെ നടത്തിയ പരിപാടികളിലായി അയ്യായിരത്തിലേറെപ്പേർ പങ്കെടുത്തിട്ടുണ്ട്. മഹാഓണം പരിപാടിയോടനുബന്ധിച്ച് മാത്രം ആയിരത്തോളം കലാകാരന്മാർക്കാണ് അവസരം ഒരുക്കുന്നത്. താൽപര്യമുള്ളവർ ഇതോടൊപ്പമുള്ള ക്യൂആർ കോഡ് ഉപയോഗിച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ച് അയയ്ക്കണം. ലെവിറ്റേറ്റിന്‍റെ ഇൻസ്റ്റഗ്രാം പേജിലും ഇതു ലഭ്യമാണ്. മഹാഓണം ആഘോഷത്തോടനുബന്ധിച്ച് ഒരുക്കുന്ന മറ്റു പ്രഫഷനൽ സംഘങ്ങളുടെയും കലാകാരന്മാരുടെയും പരിപാടികളുടെ വിശദാംശങ്ങളും ഉടൻ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് ലെവിറ്റേറ്റ് എന്‍റർടെയ്ൻമെന്‍റുമായി ബന്ധപ്പെടുക: 

ഫോൺ: 647-781-4743

ഇമെയിൽ: contact@levitateinc.ca

വെബ്സൈറ്റ്: levitatateinc.ca

English Summary:

Toronto Levitate Entertainment MahaOnam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com