‘ഞാൻ നിങ്ങൾ ഇന്ത്യക്കാരെ വെറുക്കുന്നു’; അമേരിക്കയിൽ വംശീയ ആക്രമണം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
Mail This Article
×
പ്ലാനോ (ടെക്‌സസ്) ∙ പ്രകോപനമില്ലാതെ നാല് ഇന്ത്യൻ അമേരിക്കൻ സ്ത്രീകൾക്ക് നേരെ വംശീയ ആക്രമണം നടത്തിയ കേസിൽ എസ്മെറാൾഡ അപ്‌ടൺ കുറ്റം സമ്മതിച്ചു. പ്രതിയെ കോളിൻ കൗണ്ടി ജയിലിൽ 40 ദിവസത്തെ തടവിന് കോടതി ശിക്ഷിച്ചു. പ്രതിക്കെതിരെ സ്‌മാർട്ട്‌ഫോണിൽ റെക്കോർഡ് ചെയ്‌ത വിഡിയോ തെളിവായി ഉണ്ടായിരുന്നു.
കേസിന് ആസ്പദമായ സംഭവം 2022 ഓഗസ്റ്റ് 24 ന് സിക്‌സ്റ്റി വൈൻസ് റസ്റ്ററന്‍റിന് സമീപത്തുള്ള പാർക്കിങ്ങിലാണ് നടന്നത്. ഇന്ത്യൻ അമേരിക്കരായ നാല് സുഹൃത്തുക്കൾ പാർക്കിങ് ലോട്ടിലൂടെ നടന്ന് പോകുന്നതിനിടെ പ്രതി "ഞാൻ നിങ്ങൾ ഇന്ത്യക്കാരെ വെറുക്കുന്നു" എന്ന് അലറി. ഇവരെ ആക്രമിക്കുമെന്നും വെടിവയ്ക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഇരുസംഭവങ്ങളിലും താൻ തെറ്റ് ചെയ്തതായി അപ്‌ടൺ കോടതിയിൽ സമ്മതിച്ചു.
English Summary:
Accused of Racist Attacks on Indian-American Women gets 40 Days in Jail
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.