ADVERTISEMENT

ഓക്‌ലൻഡ് ∙ ഫെഡറൽ ഏജൻ്റുമാർ വ്യാഴാഴ്ച രാവിലെ ഓക്‌ലൻഡ് മേയർ ഷെങ് താവോയുടെ വീട്ടിൽ റെയ്ഡ് നടത്തിയതായി നീതിന്യായ വകുപ്പ് സാക്ഷികളും വ്യക്തമാക്കി. രാവിലെ 6 മണിയോടെ എഫ്‌ബിഐ ഏജൻ്റുമാർ മേയറുടെ വീട്ടിലെത്തി. താവോയെ ഏജൻ്റുമാർ വീട്ടിൽ നിന്ന് പുറത്താക്കിയാണ് റെയ്ഡ് നടത്തിയത്.

എഫ്ബിഐയുടെ സാൻ ഫ്രാൻസിസ്കോ ഓഫിസിലെ വക്താവ് കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല. രാവിലെ 9.30 വരെ താവോയുടെ വീട്ടിൽ എഫ്ബിഐ ഏജന്റുമാർ ഉണ്ടായിരുന്നു. എന്താണ് റെയ്ഡിന് കാരണമെന്ന് വ്യക്തമല്ല. ഏജൻ്റുമാർ താവോയുടെ വീട്ടിൽ ഉണ്ടെന്ന് നീതിന്യായ വകുപ്പ് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ പ്രതികരിക്കാൻ വിസമ്മതിച്ചു.

English Summary:

FBI Raids Oakland Mayor House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com