പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞൻ അരവിന്ദ് മിത്തൽ അന്തരിച്ചു
Mail This Article
മാസച്യുസിറ്റ്‌സ് ∙ മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അധ്യാപകനും ഇലക്ട്രിക്കൽ എൻജിനീയറിങ് ആൻഡ് കംപ്യൂട്ടർ സയൻസ് (EECS) വിഭാഗത്തിലെ ഫാക്കൽറ്റി മേധാവിയുമായ ഇന്ത്യൻ ശാസ്ത്രജ്ഞൻ അരവിന്ദ് മിത്തൽ (77) അന്തരിച്ചു. കംപ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ലബോറട്ടറിയിലെ (സിഎസ്എഐഎൽ) കംപ്യൂട്ടേഷൻ സ്ട്രക്‌ചേഴ്‌സ് ഗ്രൂപ്പിനെ നയിച്ച മികച്ച ഗവേഷകനായ അരവിന്ദ് എംഐടി ഫാക്കൽറ്റിയായി അഞ്ച് പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ചു.
2008-ൽ നാഷനൽ അക്കാദമി ഓഫ് എൻജിനീയറങ്ങിലും 2012-ൽ അമേരിക്കൻ അക്കാദമി ഓഫ് ആർട്‌സ് ആൻഡ് സയൻസിലും അംഗത്വം കരസ്ഥമാക്കി. ഡാറ്റാ ഫ്ലോ, മൾട്ടിത്രെഡ് കംപ്യൂട്ടിങ്, ഹാർഡ്‌വെയറിന്‍റെ ഉയർന്ന തലത്തിലുള്ള സമന്വയത്തിനുള്ള ടൂളുകളുടെ വികസനം എന്നിവയ്‌ക്കും മറ്റ് സംഭാവനകൾക്കും നാഷനൽ അക്കാദമി ഓഫ് എൻജിനീയറങ് അരവിന്ദിനെ ആദരിച്ചിട്ടുണ്ട്. ഭാര്യ: ഗീത സിങ് മിത്തൽ.