ADVERTISEMENT

അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എഞ്ചിനീയേഴ്സിന്റെ (ASCE) 2024 ലെ എഞ്ചിനീയർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഓഫ് ദി ഈയർ പുരസ്ക്കാരം ഏലിയാസ് ഐസക്കിന് സമ്മാനിച്ചു. കേരള സർവ്വീസിലെ മുൻ ചീഫ് എഞ്ചിനീയറും ചാർട്ടേർഡ് പ്രഫഷണൽ എഞ്ചിനീയറുമാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ് ബർമ്മിംഹാം യൂണിവേഴ്സിറ്റി, കേരള ലോ (LAW) അക്കാഡമി, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളെജ് (CET) എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം. നിരവധി വികസന പദ്ധതികൾ രൂപകല്പന ചെയ്തു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് നേതൃത്വം കൊടുക്കുകയും വിവിധ സമിതികളുടെ കൺവീനറായും ബഹു. കോടതികളിൽ വിദഗ്ധ പാനൽ മെമ്പറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

  • Also Read

കേരളത്തിലെ മരങ്ങളുടെ സുഹൃത്തുക്കൾ (FRIENDS OF TREES) എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ആയിരുന്നു. തദ്ദേശഭരണ വകുപ്പിൽ നിന്നും ഗുഡ് സർവ്വീസ് എൻട്രി അവാർഡ് ലഭിച്ചിട്ടുണ്ട്. പതിനഞ്ച് (15) വർഷത്തിലധികം ചീഫ് എഞ്ചിനീയർ ആയിട്ടുള്ള പ്രവർത്തിപരിചയം, തൊഴിൽ സംബന്ധമായ മികച്ച പ്രവർത്തനങ്ങൾ ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ, തുടർ വിദ്യാഭ്യാസ താല്പര്യം, ഉപകാരപ്രദമായ സാമൂഹികസേവനങ്ങൾ എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് ASCEയുടെ ഡയറക്ടർ ബോർഡ് മേല്പറഞ്ഞ പുരസ്ക്കാരത്തിന് ശ്രീ K. I. ഏലിയാസിനെ തിരഞ്ഞെടുത്തത്.

English Summary:

American Society of Civil Engineers Engineer of the Year Award to Elias Isaac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com