ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസ് തിരഞ്ഞെടുപ്പ് ഗോദയില്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടെ സമൂഹ മാധ്യമായ എക്‌സിലെ മറ്റൊരു വാക്‌പോരാട്ടം  ചര്‍ച്ചയാകുന്നു. എക്സില്‍ കമലാ ഹാരിസിന്റെ പോസ്റ്റ് വിലക്കിയതോടെയാണ് പുതിയ വിവാദത്തിന് തുടക്കമാകുന്നത്. 

ഗര്‍ഭച്ഛിദ്രം നിരോധനം സംബന്ധിച്ച മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെക്കുറിച്ച് 'നുണ' പറഞ്ഞതിന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സിന്റെ ഉടമ എലോണ്‍ മസ്‌ക് രംഗത്തു വന്നിരുന്നു. നവംബര്‍ 5 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെതിരെ മത്സരിക്കുന്ന ട്രംപ് ''രാജ്യവ്യാപകമായി ഗര്‍ഭഛിദ്രം നിരോധിക്കുമെന്ന്'' എക്സിലെ  പോസ്റ്റില്‍ ഹാരിസ് പറഞ്ഞതാണ് വിവാദമായത്. ട്രംപിനെ തടയാനും സ്ത്രീകളുടെ പ്രത്യുത്പാദന സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനും താനും ബൈഡനും തങ്ങളുടെ പരമാവധി ചെയ്യുമെന്നും അവര്‍ കുറിപ്പില്‍ പറഞ്ഞു.

തൊട്ടുപിന്നാലെ അവരുടെ കുറിപ്പ്, കമ്മ്യൂണിറ്റി നോട്ട് ഫ്‌ലാഗുചെയ്തു. എക്‌സിലെ വസ്തുതാ പരിശോധനാ സംവിധാനമാണ് ഈ കുറിപ്പ് ഫ്‌ളാഗ് ചെയ്തിരിക്കുന്നത്.  

'രാഷ്ട്രീയക്കാര്‍, അല്ലെങ്കില്‍ അവരുടെ അക്കൗണ്ട് നടത്തുന്ന ഇന്റേണ്‍, ഈ പ്ലാറ്റ്ഫോമില്‍ ഇനി ഇത്തരം നുണകള്‍ പ്രവര്‍ത്തിക്കില്ലെന്ന് എപ്പോള്‍ പഠിക്കും?' എന്ന് ഹാരിസിന്റെ പോസ്റ്റില്‍ മസ്‌ക് കമന്റ് പോസ്റ്റ്ച ചെയ്തു. കമലയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അറ്റാച്ചുചെയ്തായിരുന്നു മസ്‌കിന്റെ കമന്റ്. കഴിഞ്ഞയാഴ്ച ബൈഡനുമായുള്ള  ചര്‍ച്ചയില്‍ ട്രംപ് 'അങ്ങനെ ചെയ്യില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്' എന്ന് അദ്ദേഹം കമലയുടെ പോസ്റ്റില്‍ അഭിപ്രായപ്പെടുകയും ചെയ്തു.

ഡെമോക്രാറ്റായ ബൈഡനും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ എതിരാളിയായ ട്രംപും തമ്മിലുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഎസിലെ ഗര്‍ഭച്ഛിദ്ര നിരോധന വിഷയം ശ്രദ്ധേയമായി. രാജ്യവ്യാപകമായി ഗര്‍ഭഛിദ്രാവകാശങ്ങള്‍ സംരക്ഷിച്ച ചരിത്രപരമായ റോയ് വെയ്ഡ് വിധിയെ അസാധുവാക്കിക്കൊണ്ട് 2022 ലെ രാജ്യത്തിന്റെ സുപ്രീം കോടതിയുടെ തീരുമാനത്തെത്തുടര്‍ന്ന് ഗര്‍ഭച്ഛിദ്ര നിയന്ത്രണം യുഎസ് സംസ്ഥാനങ്ങളുടെ കൈകളില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. അതാത് സംസ്ഥാനങ്ങള്‍ക്ക് ഈ വിഷയത്തില്‍ തീരുമാനം എടുക്കാം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

English Summary:

Fight Between Kamala Harris and Elon Musk in X

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com