അമേരിക്കൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് മാഗ്
Mail This Article
സ്റ്റാഫോർഡ് ∙മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) ജൂലൈ 4-ന് സ്റ്റാഫോർഡിൽ നടന്ന പതാക ഉയർത്തൽ ചടങ്ങോടെ അമേരിക്കയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നൂറുകണക്കിന് മാഗ് അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ അനിലാ സന്ദീപ് എം.സി. ആയിരുന്നു. മാഗ് പ്രോഗ്രാം കോഓർഡിനേറ്റർ ലതീഷ് കൃഷ്ണൻ സ്വാഗത പ്രസംഗം നടത്തി. പരിപാടിയിൽ അമേരിക്കൻ ദേശീയ ഗാനം ആലപിച്ച ശേഷം മേയർ കെൻ മാത്യു അമേരിക്കൻ പതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച് മാഗ് പ്രസിഡന്‍റ് മാത്യൂസ് മുണ്ടക്കൽ ഇന്ത്യൻ പതാക ഉയർത്തി.
മാത്യൂസ് മുണ്ടക്കൽ അധ്യക്ഷ പ്രസംഗത്തിൽ ഇരു രാജ്യങ്ങളുടെയും ബന്ധത്തെക്കുറിച്ചും സ്വാതന്ത്ര്യ സമരത്തിൽ മുൻഗാമികളുടെ ത്യാഗത്തെക്കുറിച്ചും ഓർമ്മിപ്പെടുത്തി. സ്റ്റാഫോർഡ് സിറ്റി മേയറും ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേലും സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി. സ്വാതന്ത്ര്യം ഒരു ആഘോഷം മാത്രമല്ല, ഒരു ഉത്തരവാദിത്തം കൂടിയാണെന്ന് ജഡ്ജ് പട്ടേൽ ഓർമ്മിപ്പിച്ചു.
മുൻ പ്രസിഡന്‍റും ബിൽഡിങ് കമ്മിറ്റി കൺവീനറുമായ ശശിധരൻ നായർ, ട്രസ്റ്റി ബോർഡ് ചെയർമാൻ വിനോദ് വാസുദേവൻ എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ അറിയിച്ചു. ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ജോർജ്ജ് തെക്കേമലയുടെ നന്ദി പ്രസംഗത്തോടെ പരിപാടി അവസാനിച്ചു.